Advertisment

ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് കുവൈറ്റ് പ്രതിരോധമന്ത്രിയായേക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: നാഷണല്‍ ഗാര്‍ഡിന്റെ ഉപമേധാവിയായിരുന്ന ലെഫ്റ്റ്‌നന്റ് ജനറല്‍ ഷെയ്ഖ് അഹമ്മദ് അല്‍ നവാഫിനെ കുവൈറ്റ് പ്രതിരോധമന്ത്രിസ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

ജനറൽ സ്റ്റാഫ് ഓഫ് ആർമി മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് സാലിഹ് അൽ സബാഹ്, അബ്ദുല്ല അൽ നവാഫ് എന്നിവരുടെ പേരുകളും പ്രതിരോധമന്ത്രിസ്ഥാനത്തേക്കുള്ള ശുപാര്‍ശകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, ഷെയ്ഖ് അഹമ്മദ് അല്‍ നവാഫിനാണ് സാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തരമന്ത്രിസ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശത്തില്‍ തീരുമാനമായില്ല. കഴിഞ്ഞ ദിവസമാണ് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന ഷെയ്ഖ് ഹമദ് ജാബർ അൽ അലിയും, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ഷെയ്ഖ് അഹമ്മദ് അൽ മൻസൂറും രാജിവച്ചത്.

Advertisment