Advertisment

കുവൈറ്റില്‍ 60 വയസിന് മുകളിലുള്ള പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കലില്‍ വീണ്ടും അനിശ്ചിതത്വം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതില്‍ വീണ്ടും അനിശ്ചിതത്വം.

250 ദിനാര്‍ ഫീസും, 500 ദിനാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും ഏര്‍പ്പെടുത്തിയ ഈ വിഭാഗത്തിലുള്ള പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് മാന്‍പവര്‍ അതോറിറ്റി പുറപ്പെടുവിച്ച തീരുമാനം അപ്പീല്‍ കോടതി തടഞ്ഞതാണ് അനിശ്ചിതത്വത്തിലേക്ക് നയിച്ചത്.

മാന്‍പവര്‍ അതോറിറ്റിയുടേത് തൊഴിലാളികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന തീരുമാനമാണെന്ന് കാട്ടി തൊഴിലുടമകള്‍ നല്‍കിയ അപ്പീലിലാണ് മേല്‍ക്കോടതിയുടെ വിധി. അതോറിറ്റിയുടെ തീരുമാനം സംരഭങ്ങളെ ബാധിക്കുകയും. നൈപുണ്യമുള്ള തൊഴിലാളികളെ നഷ്ടമായതായും തൊഴിലുടമകള്‍ വാദിച്ചു.

മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ തീരുമാനം.

Advertisment