Advertisment

കുവൈറ്റില്‍ 225 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 626,609 ആയി. ഇന്ന് 225 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ആകെ മരണസംഖ്യ 2,552 ആണ്‌. 24 മണിക്കൂറിനിടെ 507 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

ഇതുവരെ 620,648 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 99 ശതമാനം പേരും രോഗമുക്തരായി. 3,409 പേരാണ് സജീവ രോഗികള്‍. ഇതില്‍ 61 പേര്‍ കൊവിഡ് വാര്‍ഡുകളില്‍ ചികിത്സയിലാണ്. 9 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.

പുതിയതായി 8,226 പരിശോധനകള്‍ നടത്തി. ഇതുവരെ കുവൈറ്റില്‍ 7,811,420 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 2.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment