Advertisment

ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള 80% അടിസ്ഥാന സാമഗ്രികളുടെ തന്ത്രപ്രധാനമായ ശേഖരം കുവൈറ്റിലുണ്ടെന്ന് അധികൃതര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 8 മാസത്തിനും ഒരു വർഷത്തിനും ഇടയിലുള്ള കാലയളവിലേക്ക് ആവശ്യമായ 80% അടിസ്ഥാന സാമഗ്രികളുടെ തന്ത്രപ്രധാനമായ ശേഖരം കുവൈറ്റിലുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഡയറക്ടർ ജനറൽ അബ്ദുൾ കരീം താഖി പറഞ്ഞു.

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രതിസന്ധി ആഗോളതലത്തിലുള്ളതാണെന്നും, ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമം കുവൈറ്റില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ വ്യവസായങ്ങൾ സർക്കാർ നിയന്ത്രണങ്ങൾ നേരിടുന്നില്ല. അതേ സമയം വിലയിൽ സ്ഥിരത സൃഷ്ടിക്കുന്നതിന് സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റ് അതിന്റെ പ്രാദേശിക വ്യവസായത്തിന് എണ്ണയെ ആശ്രയിക്കുന്നുണ്ടെന്നും ബാക്കിയുള്ള മറ്റ് ആവശ്യങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു

Advertisment