Advertisment

വീട്ടുവേലക്കാര്‍ എന്ന് വേണ്ട, ഗാര്‍ഹിക തൊഴിലാളികള്‍ എന്നു വിളിച്ചാല്‍ മതി! കരട് നിയമത്തിന് കുവൈറ്റ് പാര്‍ലമെന്റിന്റെ അംഗീകാരം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: വീട്ടുവേലക്കാര്‍ (servant) എന്ന പ്രയോഗം ഒഴിവാക്കുന്നതിനുള്ള കരടുനിയമത്തിന് കുവൈറ്റ് പാര്‍ലമെന്റിന്റെ അംഗീകാരം. പകരം ഗാര്‍ഹിക തൊഴിലാളികള്‍ (domestic labour) എന്ന് വിളിക്കണമെന്ന് ബില്‍ അനുശാസിക്കുന്നു.

രാജ്യത്തെ എല്ലാ നിയമങ്ങളും രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കരടുബില്ലിനെ പാര്‍ലെന്റിലുണ്ടായിരുന്ന 32 പേരും അനുകൂലിച്ചു. ഒരാള്‍ എതിര്‍ത്തു.

Advertisment