Advertisment

റഷ്യ-യുക്രൈന്‍ യുദ്ധം കുവൈറ്റ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കും; ഭക്ഷണം, മരുന്നുകള്‍ എന്നിവയുടെ വില ഉയരുമെന്ന് വിദഗ്ധര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: റഷ്യയും യുക്രൈനും തമ്മിലുള്ള നിലവിലെ യുദ്ധം കുവൈത്ത് സമ്പദ്‌വ്യവസ്ഥയിൽ പ്രത്യാഘാതമുണ്ടാക്കാമെന്ന് കോറം സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് ഇക്കണോമിക് റിസർച്ച് സിഇഒ താരിഖ് അൽ രിഫായി. വാങ്ങൽ ശേഷി കുറയുന്നതോടെ പണപ്പെരുപ്പം ഉയരുമെന്നും കടുത്ത മാന്ദ്യം ഉണ്ടാകുമെന്നും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് തങ്ങളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നതിനാൽ, കുവൈറ്റിൽ മിക്ക ഉൽപ്പന്നങ്ങൾക്കും ഉയർന്ന വിലയുള്ളതിനാൽ ഭക്ഷ്യ-മെഡിക്കൽ സപ്ലൈകളുടെ ആവശ്യം വർദ്ധിക്കാൻ പ്രതിസന്ധി കാരണമാകുമെന്ന് അൽ രിഫായി പറഞ്ഞു.

2008 ന് ശേഷം ആദ്യമായി എണ്ണവില ബാരലിന് 140 ഡോളറിലെത്തി. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ, പ്രത്യേകിച്ച് പൊതുബജറ്റിൽ അനുകൂല ഘടകമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Advertisment