Advertisment

പിരിച്ചുവിട്ട എണ്ണമേഖലയിലെ തൊഴിലാളികളെ അതേ ജോലിയിലും ശമ്പളത്തിലും തിരിച്ചെടുക്കൽ; കുവൈറ്റില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: പിരിച്ചുവിട്ട എണ്ണമേഖലയിലെ തൊഴിലാളികളെ പിരിച്ചുവിടുന്നതിന് മുമ്പുള്ള അതേ ജോലി ഗ്രേഡും അതേ ശമ്പളവും നൽകി വീണ്ടും നിയമിക്കുന്നതിനുള്ള നിർദ്ദേശം അവതരിപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിലും (കെപിസി) അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും തുല്യത ഉറപ്പാക്കാനും മുൻഗണനാടിസ്ഥാനത്തിലുള്ള തൊഴിൽ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലാളിയെ പിരിച്ചുവിട്ടതിന് ശേഷം അഞ്ച് വർഷത്തിൽ കൂടുതൽ കഴിയരുതെന്നും വ്യവസ്ഥയുണ്ട്.

Advertisment