Advertisment

കൊല്ലം ഫെസ്റ്റ് 2023 "സ്നേഹനിലാവ് " സ്വാഗതം സംഘം രൂപീകരിച്ചു

New Update

publive-image

Advertisment

അലക്സ് മാത്യു അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്, പതിനെഴാം വാർഷിക ആഘോഷം കൊല്ലം ഫെസ്റ്റ് 20 23 "സ്നേഹ നിലാവ് " എന്ന പേരിൽ ഒക്ടോബർ ഇരുപതാം തീയതി അബ്ബാസിയ ആസ്പയർ സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. പ്രസിഡന്റ് അലക്സ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ഫെസ്റ്റ് ന്റെ സ്വാഗത സംഘം രൂപീകരിച്ചു.

സലിം രാജ് (ജനറൽ കൺവീനർ) സജി തോമസ് (ജോ. കൺവീനർ) ജേക്കബ്ബ് ചണ്ണപ്പെട്ട , താരിഖ് അഹമ്മദ്, ഷാജി ശാമുവൽ , സലിൽ വർമ്മ, ബൈജൂ മിഥുനം, രൻജന ബിനിൽ, പ്രമീൾ പ്രഭാകരൻ, ഷാഹിദ് ലബ്ബ, ലിവിൻ വർഗ്ഗീസ്, അബ്ദുൽ വാഹിദ്, സിബി ജോസഫ്, നൈസാം റാവുത്തർ, രാജൂ വർഗ്ഗീസ്, ജോയ് തോമസ്, ജസ്റ്റിൻ സ്റ്റീഫൻ എന്നിവരെ വിവിധ കൺവീനന്മാരായി അൻപത്തിയൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു. ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. സ്വാഗതവും, ജനറൽ കൺവീനർ സലിം രാജ് നന്ദിയും പറഞ്ഞു

Advertisment