Advertisment

പ്രവാസി വിധവകളുടെയും വിവാഹമോചിതരുടെയും കുവൈറ്റ് പൗരത്വം പിൻവലിക്കൽ സംബന്ധിച്ച് പഠനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരനായ ഭര്‍ത്താവിന്റെ മരണശേഷമോ, അല്ലെങ്കില്‍ വിവാഹമോചിതയായതിനു ശേഷമോ വിദേശികളെ വിവാഹം ചെയ്ത പ്രവാസി വനിതകളുടെ കുവൈറ്റ് പൗരത്വം പിന്‍വലിക്കുന്നത് സംബന്ധിച്ച് പഠനവുമായി കുവൈറ്റ് ഫത്വ, നിയമനിര്‍മ്മാണവകുപ്പ്.

പൗരന്മാരെ വിവാഹം കഴിച്ചതിന് ശേഷം ആര്‍ട്ടിക്കിള്‍ എട്ട് പ്രകാരം കുവൈറ്റ് പൗരത്വം നേടിയ പ്രവാസി വനിതകളുടെ പൗരത്വം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടാണ് പഠനം.

പാർലമെന്റിന്റെ ആഭ്യന്തര, പ്രതിരോധ സമിതി ഈ തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയത്തിന് ഒരു മെമ്മോറാണ്ടം അയച്ചിരുന്നു.

Advertisment