Advertisment

"മുഹമ്മദ് നബി (സ്വ) മാനവരിൽ മഹോന്നതൻ" ക്യാമ്പൈൻ പൊതു സമ്മേളനം നാളെ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: മുഹമ്മദ് നബി (സ്വ) മാനവരിൽ മഹോന്നതൻ" എന്ന പ്രമേയത്തിൽ കെ.കെ.ഐ.സി നടത്തുന്ന സമ്മർ ക്യാമ്പൈനിന്റെ ഭാഗമായി ആഗസ്റ്റ് 5 വെള്ളിയാഴ്ച അബ്ബാസിയ സോൺ പൊതു സമ്മേളനം സംഘടിപ്പിക്കുന്നു.

അബ്ബാസിയ്യ അബ്ദുറഹ്മാൻ ബിൻ ഔഫ് മസ്ജിദ് ഹാളിൽ വൈകുന്നേരം 5.30 ആരംഭിക്കുന്ന പരിപാടി കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ മുൻ ജനറൽ സെക്രട്ടറിയും, വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സാമൂഹ്യ ക്ഷേമ വിഭാഗം സംസ്ഥാന കൺവീനറുമായ ടി.പി. അബ്ദുൽ അസീസ് ഉത്ഘാടനം ചെയ്യും.

തുടർന്ന് നടക്കുന്ന പരിപാടിയിൽ "ജെൻഡർ ന്യൂട്രാലിറ്റി: അജണ്ടകൾ, അപകടങ്ങൾ എന്ന വിഷയത്തിൽ കെ.സി. മുഹമ്മദ് നജീബും, "പ്രവാചകനെ സ്നേഹിക്കുക സുന്നത്തിലൂടെ" എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹ്മാൻ അബ്ദു ലത്തീഫും സംസാരിക്കും.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഓൺ ലൈൻ ക്വിസ്സ് മത്‌സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യുന്നതാണെന്നും, പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയതായും സംഘാടകർ അറിയിച്ചു.

Advertisment