Advertisment

അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; പരിശോധന ശക്തമാക്കി കുവൈറ്റ് മുനിസിപ്പാലിറ്റി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കി മുനിസിപ്പാലിറ്റി. കെട്ടിടങ്ങളുടെ ബേസ്‌മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ അഗ്നിരക്ഷ സേനയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നത്.

മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി ഇതിന് നേതൃത്വം നല്‍കുന്നു. സാല്‍മിയയിലാണ് നിലവില്‍ പരിശോധന നടത്തുന്നത്.

കെട്ടിടങ്ങളില്‍ കാര്‍ പാര്‍ക്കിങിന് നിശ്ചയിച്ചിട്ടുള്ള ബേസ്‌മെന്റുകള്‍ ചിലര്‍ വെയര്‍ഹൗസുകളാക്കി മാറ്റിയത് കണ്ടെത്തിയിരുന്നു. അനധികൃതമായി ബേസ്‌മെന്റുകള്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുന്ന 22-ഓളം പേര്‍ക്ക് ഇതിനകം മുനിസിപ്പാലിറ്റി നോട്ടീസ് നല്‍കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും, ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്നുമാണ് കെട്ടിട ഉടമകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അഗ്നിശമനസേനയുടെ ചട്ടങ്ങള്‍ ലംഘിച്ചിട്ടുള്ള ബേസ്‌മെന്റുകള്‍ നീക്കം ചെയ്യുന്നതു വരെ പരിശോധന തുടരും.

Advertisment