Advertisment

കുവൈറ്റില്‍ പ്രവാസിയെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു; മരിച്ചത് തലയ്‌ക്കേറ്റ അടി മൂലമെന്ന് സംശയം

New Update

publive-image

കുവൈറ്റ് സിറ്റി: ഖൈത്താനിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഈജിപ്ത് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഇയാളുടെ തലയില്‍ അടിയേറ്റിരുന്നതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തലയോട്ടിയ്ക്കും താടിയെല്ലിനും പൊട്ടലുണ്ട്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment