Advertisment

കെ.കെ. ഐ.സി. എൻലൈറ്റിനിങ്ങ് കോൺഫ്രൻസ് ഫൈഹ യൂണിറ്റ് പ്രചരണ പരിപാടി സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈത്ത് : കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഫിബ്രവരി 24 ന് , "ഇസ്ലാമാണ് പരിഹാരം" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എൻലൈറ്റിനിങ്ങ് കോൺഫ്രൻസ് ഫൈഹ യൂണിറ്റ് സംഗമം ഫൈഹ ബ്ലോക്ക് 6 ലെ ബൈത്തു ദഅവയിൽ വെച്ച് സംഘടിപ്പിച്ചു.

"പ്രബോധനത്തിലെ സഹാബാ മാതൃക" എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹ്മാൻ അബ്ദുലത്തീഫ് പ്രഭാഷണം നടത്തി.

ഫൈഹ യൂണിറ്റ് പ്രസിഡൻറ് സ്ഫറുദ്ധീൻറെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഫർവാനിയ സോൺ പ്രസിഡൻറ് അബ്ദുൽ മജീദ് ആശംസ പ്രസംഗം നിർവ്വഹിച്ചു. സൈദലവി സുല്ലമി ഉത്ബോധന ഭാഷണം നടത്തി.

യൂണിറ്റ് ജനറൽ സെക്രട്ടറി നസീബ് സ്വാഗതവും, ദഅവ സെക്രട്ടറി - നൗഫൽ നന്ദിയും പറഞ്ഞു.

Advertisment