Advertisment

അനധികൃത ചൂതാട്ടകേന്ദ്രം നടത്തിയതിന് കുവൈറ്റില്‍ 23 പ്രവാസികൾ അറസ്റ്റിൽ

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മഹ്ബൂളയിൽ അനധികൃത ചൂതാട്ടകേന്ദ്രം നടത്തിയതിന് 23 പ്രവാസികൾ അറസ്റ്റിൽ. സുരക്ഷാപരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കാര്‍ഡുകള്‍, പണം, മദ്യക്കുപ്പികള്‍, മയക്കുമരുന്ന് എന്നിവ ഈ കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Advertisment