Advertisment

കുവൈറ്റ് മഹാ ഇടവകയുടെ കാൽ-കഴുകൽ ശുശ്രൂഷകൾക്ക്‌ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ നേതൃത്വം നൽകി

New Update

publive-image

Advertisment

കുവൈറ്റ്‌ : തിരുവത്താഴത്തിന്റെ സ്മരണയെ പുതുക്കുന്ന പെസഹായ്ക്ക്‌ മുന്നോടിയായി ഗുരുവും നാഥനുമായ ക്രിസ്തു, തന്റെ മേലങ്കി അഴിച്ചു അരകെട്ടി കൊണ്ട്‌ ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി തന്റെ താഴാഴ്മയും വിനയവും വെളിപ്പെടുത്തിയതിനെ അനുസ്മരിച്ചുകൊണ്ട്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.

publive-image

ഏപ്രിൽ 6, വ്യാഴാഴ്ച്ച വൈകിട്ട്‌ മഹാ ഇടവകയുടെ അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌ ചാപ്പലിൽ നടന്ന ശുശ്രൂഷയിൽ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. എബ്രഹാം പി.ജെ., ഫാ. മാത്യൂ എം. മാത്യൂ, ഫാ. ജോൺ ജേക്കബ്‌, ഫാ. ഗീവർഗീസ്‌ ജോൺ, കുവൈറ്റിലെ വിവിധ ഓർത്തഡോക്സ്‌ ഇടവകകളിൽ സന്ദർശനത്തിയ വൈദീകർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

Advertisment