Advertisment

കെ.കെ.എം.എ മെഹബൂല ബ്രാഞ്ച് ഇഫ്ത്താർ സംഗമം നടത്തി

New Update

publive-image

Advertisment

കുവൈറ്റ്: കെ.കെ.എം.എ മെഹബൂല ബ്രാഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങളെ ഉൾപ്പെടുത്തി ഇഫ്ത്താർ സംഗമം നടത്തി. ബ്രാഞ്ച് ജന: സെക്രട്ടറി എ ജി അഷറഫ് സ്വാഗതം ആശംസിച്ചു. ബ്രാഞ്ച് പ്രസി: അഷറഫ് അലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അനസ് പട്ടാമ്പി റമളാൻ സന്ദേഷവും പ്രാർത്ഥനയും നടത്തി സംസാരിച്ചു.

ഇഫ്ത്താർ നോബിൻ്റെ പ്രധാന അനുഷ്ടാനതലം എന്നതിനോടൊപ്പം പാരസ്പര്യത്തെയും സൗഹാർദ്ദത്തേയും ശക്തിപ്പെടുത്താനും പരസ്പരം അറിയാനും അടുക്കാനും ഇഫ്ത്താറുകൾ ഏറെ സഹായകരമാകും എന്നും അദ്ദേഹം കൂട്ടി ചേർത്തു,

യോഗത്തിൽ കേന്ദ്ര സോണൽ നേതാക്കളായ എഞ്ചിനിയർ നവാസ് .നിസാം ,മുനീർ കുനിയ .ഒ.പി ഷറഫുദ്ധീൻ, മുനീർ കോടി,' അഷറഫ് മാങ്കാവ്, അസ്ലം ഹംസ. ജാഫർ, ഹാരിസ്, മുഹമ്മദ് യാസീൻ എന്നിവരും അഹമദി സോണലിലെ മറ്റ് ബ്രാഞ്ചുകളുടെ നേതാക്കൻമാരും മെഹബുല ബ്രാഞ്ച് നേതാക്കൻമാരും പങ്കെടുത്തു. ഇഫ്ത്താറിന് ബ്രാഞ്ച് വൈസ് : പ്രസി ഷാഹുൽ നേതൃത്വം നൽകി ബ്രാഞ്ച് മതകാര്യ വി.പി റഹൂഫ് സാഹിബ് നന്ദി പറഞ്ഞു.

Advertisment