Advertisment

ഒന്നര മണിക്കൂറുകൊണ്ട് ഷോർട്ട് ഫിലിം നിർമ്മിച്ച കുട്ടികളുടെ കഴിവുകൾ, "സ്പാർക്കിൾ 2023" ശ്രദ്ധേയമായി

New Update

publive-image

Advertisment

വിജ്ഞാനവും വിനോദവും കോർത്തിണക്കി ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ ഓഫ് സാരഥി കുവൈറ്റ്‌ സങ്കടിപ്പിച്ച ക്യാമ്പ് സാരഥി സെന്റർ ഫോർ എക്സല്ലൻസ് (SCFE Academy) യുടെ നിർദ്ദേശപ്രകാരം "Sparkle 2023 infotainment program", ദ്വിദിന പരിശീലന ക്യാമ്പ് വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ ഒരനുഭവമായി മാറി.

ജീവിത സാഹചര്യങ്ങളുണ്ടാക്കുന്ന സമ്മർദ്ദങ്ങളും സമയനിഷ്ഠയും പരിശീലിപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത പരിശീലന മാർഗ്ഗം കുറഞ്ഞ സമയത്തിനുള്ളിൽ നിർദ്ദിഷ്ട വിഷയവുമായി ബന്ധമുള്ള ഷോർട്ട് ഫിലിം നിർമ്മിക്കുക എന്നതായിരുന്നു.

ഷോർട്ട് ഫിലിം മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പ്രദർശിപ്പിച്ച ശ്രീ പ്രവീൺ കൃഷ്ണയുടെ നേതൃത്ത്വത്തിൽ ഒന്നര മണിക്കൂർ സമയം നൽകി ഷോർട്ട് ഫിലിം നിർമ്മാണം ഒരു മത്സരയിനമായി നടത്തിയപ്പോൾ കുട്ടികൾക്കിടയിൽ നിന്നും പ്രതിഭകളായവരെ തിരഞ്ഞെടുക്കുവാനും അഭിനന്ദിക്കുവാനും സാധിച്ചു.

publive-image

കുട്ടികളുടെ നാലു ഗ്രൂപ്പുകളായി നടത്തിയ മത്സരത്തിൽ ഗ്രൂപ്പ് 1 നിർമ്മിച്ച പ്ലാസ്റ്റിക് ഫ്രീ പാരഡൈസ് എന്ന ഷോർട്ട് ഫിലിം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബെസ്റ്റ് സ്ക്രിപ്റ്റ് റൈറ്റർ ആയി അനഘ രാജൻ, ബെസ്റ്റ് ആക്ടർ ആയി ആർഷ്യ രാജൻ, ബെസ്റ്റ് എഡിറ്റർ ആയി അഭിജിത്ത് നിജി, ബെസ്റ്റ് ഡയറക്ടർ ആയി അദ്വൈത് ആദർശ്, ബെസ്റ്റ് ക്യാമറമാൻ ആയി ആദിത്യൻ സൂരജ് എന്നിവരെയും തെരഞ്ഞെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

കുട്ടികളിലെ അന്വേഷണാത്മകതയും, നിരീക്ഷണ പാടവവും സംഘടനാശേഷിയും വളർത്തിയെടുക്കുന്നതിനുതകുന്ന പലതരം കളികളുമായി ബാവൻസ് സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ ശ്രീമതി ലളിത പ്രേംകുമാറും പ്രശസ്ത പക്ഷി നിരീക്ഷകനും എൻജിനീയറുമായ ശ്രീ കിച്ചു അരവിന്ദും ചേർന്ന് കുട്ടികളിൽ ടീം സ്പിരിറ്റും ആത്മവിശ്വാസവും വളർത്തി.

ദൈനം ദിന ജീവിതത്തിലെ പ്രതിസന്ധികളും അവതരണം ചെയ്യേണ്ടുന്നതിന്റെ ആവശ്യകരായും അതിനുള്ള മാർഗ്ഗങ്ങളും വിശദീകരിച്ചുകൊണ്ടുള്ള വിവിധ കളികളിലൂടെയുള്ള ഫാദർ ഡേവിസ് ചിറമേലിന്റെ പരിശീലന പരിപാടി വ്യത്യസ്തത പുലർത്തി.

വിവിധ അടവുകളും ചുവടുകളും പ്രദർശിപ്പിച്ചു കൊണ്ട്, സ്വയരക്ഷയും പ്രതിരോധവും എന്ന വിഷയത്തിൽ ഊന്നിയ കുവൈറ്റിലെ അറിയപ്പെടുന്ന കരാട്ടെ മാസ്റ്റർ സെൻസായി ശ്രീ അനീഷ് ജോസഫ് വ്യത്യസ്തമായ ഒരു പരിശീലന പരിപാടി അവതരിപ്പിച്ചു.

പ്രാഥമിക നീന്തൽ ടിപ്സ്സുമായിനീന്തൽകുളത്തിൽ പരിശീലകയായെത്തിയത് മുൻ ദേശീയ താരം കൂടിയായ ശ്രീമതി ഭാഗ്യ ശേഖർ ആണ്, പ്രാഥമിക നീന്തൽ ടിപ്പ്സ്

ജീവിതത്തിൽ യോഗയും മെഡിറ്റേഷനും നൽകുന്ന പോസിറ്റീവ് എനർജിയും റിലാക്സേഷനും വിശദമായി വിശദീകരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു കൊണ്ട് ശ്രീമതി രശ്മി ഷിജുവിന്റെ പരിശീലനം പ്രയോജനപ്രദമായി മാറി.

publive-image

കഥകളും കളികളും നൃത്തവുമൊക്കെയായി ക്യാമ്പ് ഫയറടക്കമുള്ള ആഘോഷത്തിമർപ്പിലൂടെ 2023 ഏപ്രിൽ 20, 21 തീയതികളിൽ നടത്തിയ രണ്ടു ദിവസത്തെ പരിശീലന പരിപാടികൾ പൂർണ്ണമായി നിയന്ത്രിച്ചത് ശ്രീ ഷനൂബ് ശേഖറിന്റെ നേതൃത്വത്തിൽ നിഷ ദിലീപ് മേൽനോട്ടത്തിൽ 30 ഓളം പ്രകൽഭരും ചേർന്ന് നിരന്തരമുള്ള ആശയവിനിമയവും സാരഥി കുവൈറ്റിന്റെ കൂട്ടായ്മയുമാണ്.

വിദ്യാലയാന്തരീക്ഷത്തിൽ നിന്നും മാറി നിന്നു കൊണ്ട് വ്യത്യസ്തമായി സംഘടിപ്പിച്ച ഈ പരിശീലന പരിപാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും അറിവും ആനന്ദവും നൽകുന്നതായിരുന്നു.

Advertisment