Advertisment

ബസ്വീറ ആദർശ പഠന ക്യാമ്പും തസ്കിയ്യ സംഗമവും വെള്ളിയാഴ്ച

New Update

publive-image

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇന്ത്യൻ ഇസ്'ലാഹി സെൻ്റർ കേന്ദ്ര ദഅ് വ വകുപ്പിന് കീഴിൽ ബസ്വീറ ആദർശ പഠന ക്യാമ്പും തസ്കിയ്യ സംഗമും വെള്ളിയാഴ്ച (മെയ് 26) ഉച്ചയ്ക്ക് 1 മണിക്ക് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ ഖുർആൻ വെളിച്ചത്തിന് നബീൽ ഹമീദ് നേതൃത്വം നൽകും. ഷമീം സലഫി ആദർശ സംഗമത്തിൽ വിശ്വാസ വ്യതിരിക്തത എന്ന വിഷയത്തിൽ സംസാരിക്കും.

തദബ്ബുറുൽ ഖുർആന് അബ്ദുൽ അസീസ് സലഫിയും സഹാബാ കിറാമിന് മുഹമ്മദ് ശാനിബും നേതൃത്വം നൽകും. തസ്കിയ സംഗമം, പ്രാസ്ഥാനിക ചിന്തകൾ എന്നിവയിൽ നാസർ മൗലവിയും മനാഫ് മാത്തോട്ടവും സംസാരിക്കും. ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും.ഉച്ച ഭക്ഷണത്തോടെ പരിപാടി ആരംഭിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 99060684, 97827920.

Advertisment