Advertisment

കുവൈറ്റിൽ താമസ-തൊഴിൽ നിയമം ലംഘിച്ച 21 പേരെ പിടികൂടി

New Update

publive-image

കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് നടത്തിയ കാമ്പെയ്‌നിന്റെ ഫലമായി സാൽമിയ ഏരിയയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള താമസ-തൊഴിൽ നിയമം ലംഘിച്ച 21 പേരെ പിടികൂടി.ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് ത്രികക്ഷി സമിതി നടത്തിയ ക്യാമ്പയിനിൽ ഹവല്ലി ഏരിയയിൽ, പള്ളിക്ക് മുന്നിൽ പച്ചക്കറികളും ഇലക്ട്രോണിക് ഉപകരണങ്ങളും വിൽക്കുന്ന 3 തെരുവ് കച്ചവടക്കാരെയും അറസ്റ്റ് ചെയ്തു.

അകാരണമായി, തിരക്കും അരാജകത്വവും ആരാധകർക്ക് അസൗകര്യവും ഉണ്ടാക്കുകയും ചെയ്തതിനാണ് നടപടി. നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രലയം മീഡിയ വിഭാഗം അറിയിച്ചു. രാജ്യത്ത് നിയമ ലംഘകർക്ക് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Advertisment