Advertisment

വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയന് നവ നേതൃത്വം

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

Advertisment

ലണ്ടൻ :വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോളി തടത്തിൽ ചെയർമാൻ l(ജർമ്മനി ), സുനിൽ ഫ്രാൻസിസ് വൈസ് ചെയർമാൻ (ജർമ്മനി ), ജോളി പടയാട്ടിൽ പ്രസിഡന്റ്‌ (ജർമ്മനി ), ബിജു ജോസഫ് ഇടക്കുന്നത്തു വൈസ് പ്രസിഡന്റ്‌ (ജർമ്മനി ), ബാബു തോട്ടാപ്പിള്ളി ജനറൽ സെക്രട്ടറി (യുകെ ),ഷൈബു ജോസഫ് കട്ടിക്കാട്ട് ട്രെഷരാർ (അയർലണ്ട് ), എന്നിവരാണ് പുതിയ ഭാരവാഹികൾ.

മാർച്ച്‌ ആറിന് വൈകുന്നേരം വെർച്ചുൽ പ്ലാറ്റൂഫോമിൽ നടന്ന യോഗത്തിൽ വരണാധികാരിയായ മേഴ്‌സി തടത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തുടുർന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ (ജർമ്മനി ), പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ അധ്യക്ഷത വഹിച്ചു. ഡബ്ലിയു എംസി യുകെ പ്രൊവിൻസ് ട്രെഷറർ ടാൻസി പാലാട്ടി പ്രാർഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ്‌ ജോളി പടയാട്ടിൽ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളി നന്ദി പറഞ്ഞു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രൊവിൻസ് ഭാരവാഹികളായ ഗ്രിഗറി മേടയിൽ, ജോസ് കുമ്പുള്‌വേലിൽ, ബാബു ചെമ്പകത്തിനാൽ, ബിജു സെബാസ്റ്റ്യൻ, ദീപു ശ്രീധർ, സൈബിൻ പാലാട്ടി, ഡോ :ജിമ്മി മൊയ്‌ലാൻ, രാജു കുന്നക്കാട്ട്, ഡോ :ഗ്രേഷ്യസ്, ചിന്നു പടയാട്ടിൽ, സാറാമ്മ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

ഷൈബു ജോസഫ് കട്ടിക്കാട്ട് ഗാനം ആലപിച്ചു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ : ഇബ്രാഹിം ഹാജിയുടെ അകാല വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി.ഈ വർഷം ജൂൺ 23,24,25, തിയതികളിൽ ബഹറിനിൽ വച്ചു നടക്കുന്ന ഗ്ലോബൽ മീറ്റിൽ എല്ലാവരും തന്നെ പങ്കെടുക്കണമെന്ന ആഹ്വനത്തോടെ യോഗം അവസാനിച്ചു.

 

Advertisment