Advertisment

പാര്‍വതിയുടെ പാട്ടിനെതിരെയുള്ള ഡിസ് ലൈക്ക് ആക്രമണം; ഇത് തികച്ചും കാടത്തമാണെന്ന് ജൂഡ് ആന്റണി

author-image
admin
New Update

പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ ഗാനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍  പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. എന്നാല്‍ സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് എടുത്ത് പറഞ്ഞിട്ടില്ല.

Advertisment

publive-image

'ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തം. സപ്പോര്‍ട്ട് സിനിമ' - എന്നാണ് ജൂഡിന്റെ കുറിപ്പ്.

റോഷ്ണി ദിനകറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പാര്‍വതിയും പൃഥ്വിരാജും നായകരാകുന്ന 'മെ സ്റ്റോറി'യിലെ ഗാനത്തിനും ഗാനത്തിന്റെ മേക്കിങ് വീഡിയോയ്ക്കും എതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഡിസ്‌ലൈക്ക് ആക്രമണങ്ങള്‍ നടക്കുന്നത്.  കൂടാതെ വീഡിയോയ്ക്ക് താഴെ പാര്‍വതിക്കെതിരെയുള്ള കമന്റുകളുമാണ്.

പാര്‍വതി അഭിനയിച്ചതിനാല്‍ ഈ ചിത്രം കാണില്ലെന്നും ഈ ഡിസ്ലൈക്കുകള്‍ ഒന്നും ഈ ചിത്രത്തിനുള്ളതല്ല പാര്‍വതി എന്ന നടിക്കെതിരെയാണെന്ന് എന്ന് തുടങ്ങിയാണ് കമന്റുകള്‍. ഒരു ദിവസം കൊണ്ട് രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ്‌ലൈക്കുകളും ലഭിച്ചുകഴിഞ്ഞിരുന്നു.

jude antony parvathy
Advertisment