Advertisment

'വെള്ളക്കാരന്റെ കാമുകി' ഒക്ടോബര്‍ 28 ന് നീ സ്ട്രീമില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പുതുമുഖങ്ങളായ രണ്‍ദേവ് ശര്‍മ്മ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വെള്ളക്കാരന്റെ കാമുകി' ഒക്ടോബര്‍ 28 ന് നീ സ്ട്രീം, ജയ്‌ഹോ മൂവീസ് പ്ലാറ്റ് ഫോമുകളിലൂടെ വേള്‍ഡ് വൈഡ് സ്ട്രീമിങ് ചെയ്യുന്നു.

അനിയപ്പന്‍, ജാഫര്‍ ഇടുക്കി, അനീഷ്, വിജയന്‍ കാരന്തൂര്‍, രാജന്‍ ഇടുക്കി, ഹസീബ്, അശ്വന്ത്, ശൈഷജു ടി. വേല്‍, അനു ജോസഫ്, സുധ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം, ഒരു മദ്യപന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചര്‍ച്ച ചെയ്യുന്നത്. പ്രണയും, ഹാസ്യവും ഒരു പോലെ സമന്വയിക്കുന്നതാണ് ചിത്രം.

കോവിഡ് കാലത്തിന് ശേഷം സിനിമ സജീവമാകുമ്ബോള്‍, പ്രേക്ഷകര്‍ക്ക് മികച്ച എന്റടൈന്‍മന്റ് നല്‍കാന്‍ ചിത്രത്തിന് കഴിയുമെന്ന് സംവിധായകന്‍ പറഞ്ഞു. ആചാര്യ സിനിമാസ് നിര്‍മിക്കുന്ന ചിത്രം അനിസ് ബി.എസ്. തിരക്കഥയും, സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു.

ക്യാമറ - ജോഷ്വാ റൊണാള്‍ഡ്, ഗാനങ്ങള്‍- അനീഷ് ടീം നെട്ടൂര്‍, സംഗീതം -വി.കെ. സുനേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.സി. മുഹമ്മദ്, എഡിറ്റര്‍- കെ. രാജഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷൈജു ടിം വേല്‍, അസോസിയേറ്റ് ഡയറക്ടര്‍- ഉമല്‍സ്, അനില്‍ മുതുക്കല, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ മാനേജര്‍- സുധീന്ദ്രന്‍. നീ സ്ട്രീം പിആര്‍ഒ- അയ്മനം സാജന്‍.

Advertisment