Advertisment

"എ" സർട്ടിഫിക്കറ്റ് നേടിയ പുല്ല് സിനിമയിലെ ആദ്യ പാട്ട് പുറത്തിറങ്ങി

author-image
മൂവി ഡസ്ക്
New Update

ആറാമത് ഇന്ത്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാഥല സംഗീതത്തിന് അവാർഡ് നേടിയ പുല്ല് എന്ന സിനിമയിലെ ആദ്യ ഗാനം"വമ്പാത്തെ പുറത്തിറങ്ങി. സംഗീത സംവിധായകനും , സൗണ്ട് " ഡിസൈനറും ആയ സഞ്ജയ്‌ പ്രസന്നൻ നാണ് ഈ പാട്ടിന്റെ സംവിധായകൻ. കൽക്കട്ടാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇതേ സിനിമക്ക് വേണ്ടി സഞ്ജയ്‌ പ്രസന്നൻ അവാർഡ് കരസ്തമാക്കിയിരുന്നു.

publive-image

നവാഗത സംവിധായാകനായ അമൽ നൗഷാദ് ന്റെ പുല്ല് എന്ന സിനിമയിലെ ആദ്യ പാട്ട് ആയ വമ്പാത്തെ, പ്രൊഡക്ഷൻ കമ്പനിയായ സിനായി പിക്ചർസിന്റെ യൂട്യൂബ് ചാനലിൽ ആണ് ഇറങ്ങിയിരിക്കുന്നത്. ശക്തമായി ജാതിയതക്ക് എതിരെ സംസാരിക്കുന്ന വരികളാണ് ഈ പാട്ടിലേതു.ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത് ബിരിയാണി സിനിമയിലെ താരമായ സുർജിത് ആണ്. ഇതിനോടകം 22ലധികം പുരസ്കാരം പുല്ല് കരസ്തമാക്കിയിട്ടുണ്ട്. രണ്ട് മാസം മുൻപ് ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയിരുന്നു.

Advertisment