Advertisment

ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് 'ധ്രുവനച്ചത്തിരം'; വിക്രം പ്രധാന താരമാകുന്ന ചിത്രത്തിൻറെ വിശേഷങ്ങൾ..

author-image
മൂവി ഡസ്ക്
New Update

വളരെക്കാലം നീണ്ടു പോയ പ്രൊജക്ടാണ് 'ധ്രുവനച്ചത്തിരം'.  ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രം ആണ് പ്രധാന താരം. 2017 ഷൂട്ടിംഗ് ആരംഭിച്ച് ഏതാണ്ട് അവസാനിച്ചതാണ് ചിത്രത്തിന്‍റെ. ചിത്രത്തിന്‍റെ ടീസറും ഇറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രത്തെക്കുറിച്ച് ഒരു വിവരവും ഇല്ല.

Advertisment

publive-image

ഈ ചിത്രം മുടങ്ങിക്കിടക്കാന്‍ ഏറെ കാരണങ്ങള്‍ കോളിവുഡില്‍ കേട്ടിട്ടുണ്ട്. ഇതില്‍ പ്രധാനമായ കാര്യം സംവിധായകനും പ്രൊഡക്ഷന്‍ കമ്പനിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ്. നേരത്തെ തന്നെ സൂര്യയെ വച്ച് പ്രഖ്യാപിച്ച ചിത്രം ആയിരുന്നു ധ്രുവനച്ചത്തിരം.

എന്നാല്‍ പിന്നീട് ഗൌതം മേനോനുടുള്ള അഭിപ്രായ വ്യത്യാസത്തില്‍ സൂര്യ ചിത്രത്തില്‍ നിന്നും പിന്‍മറുകയായിരുന്നു. പിന്നീടും വര്‍ഷങ്ങള്‍ താമസിച്ച ചിത്രം വിക്രത്തിനെ വച്ച് ആരംഭിക്കുകയായിരുന്നു. എന്നാല്‍ ടീസറും, പോസ്റ്ററും മറ്റും ഇറങ്ങിയ ശേഷം പിന്നീട് ഈ ചിത്രത്തെക്കുറിച്ചും കേള്‍ക്കാതായി.

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗൗതം വാസുദേവ് ​​മേനോൻ ഏറെ നാളായി കാത്തിരുന്ന ധ്രുവനച്ചത്തിരത്തിന്‍റെ ബാക്ക് ഷൂട്ടിംഗ് പൂർത്തിയാക്കി എന്നാണ് അറിയുന്നത്. ഈ അവസാനഘട്ട ഷൂട്ടിന് ഒപ്പം തന്നെ മറ്റൊരു ടീം ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ് വിവരം. ഇതോടെ ധ്രുവനച്ചത്തിരം  നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ് എന്ന സ്ഥിരീകരണമാണ് വരുന്നത്.

Advertisment