Advertisment

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് വീണ്ടും ഇ-മെയിലിലൂടെ വധഭീഷണി ലഭിച്ചതായി റിപ്പോർട്ട്. സൽമാൻ ഖാന്റെ ഓഫീസിലേക്കാണ് ഭീഷണി മെയിൽ എത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലക്ക് സമാനമായ വിധിയായിരിക്കും നടനെന്നാണ് ഈമെയിലിൽ മുന്നറിയിപ്പ്.

author-image
മൂവി ഡസ്ക്
New Update

ടന്റെ പ്രൊഡക്ഷൻ ഹൗസായ സൽമാൻ ഖാൻ ഫിലിംസിലേക്ക് അയച്ച ഇ-മെയിലുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നിന്നുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ധാക്കഡ് റാം ബിഷ്‍ണോയ് എന്ന 21-കാരനെ ബാന്ദ്ര പൊലീസാണ് പിടികൂടിയത്. ആയുധ നിയമപ്രകാരമുള്ള കേസിൽ ജാമ്യത്തിലായിരുന്നു ഇയാൾ. പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവരികയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

Advertisment

publive-image

തടവിലാക്കപ്പെട്ട ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് ബോളിവുഡ് നടന് നിരന്തരം ഭീഷണി സന്ദേശങ്ങളയക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ബിഷ്‌ണോയ് സംഘത്തിൽ നിന്ന് ഖാനെ ഭീഷണിപ്പെടുത്തിയെത്തുന്ന നാലാമത്തെ സന്ദേശമാണിതെന്ന് പൊലീസ് പറഞ്ഞു. പണം തട്ടാനും മറ്റ് സെലിബ്രിറ്റികളെ പേടിപ്പിച്ച് പണം സ്വന്തമാക്കാനും വേണ്ടിയാണ് ഗുണ്ടാസംഘം സൽമാൻ ഖാനെ ഭീഷണിപ്പെടുത്തുന്നതെന്നാണ് മുംബൈ പോലീസ് കരുതുന്നത്.

അടുത്ത നമ്പർ നിന്റേതാണ്.. തയ്യാറായി ഇരുന്നോളൂ.. നിന്റെ വിധിയും സിദ്ധു മൂസേവാലയുടേതിന് സമാനമായിരിക്കും. എപ്പോഴെങ്കിലും ജോധ്പൂരിലേക്ക് ഒന്ന് വന്നു നോക്കൂ, അപ്പോൾ ബിഷ്‍ണോയ് ഗ്യാങ് നിന്റെ കഥ കഴിക്കും. അടുത്ത നമ്പറായ 13 നീയാണ്.. ജോധ്പൂരിലേക്ക് വാ.. ഇങ്ങനെ ആയിരുന്നു താരത്തിന് വന്ന ഇ-മെയിലിലെ ഭീഷണി.

Advertisment