Advertisment

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജാമ്യം; മനംനൊന്ത് ബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു

New Update

publive-image

Advertisment

മുംബൈ: പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു. ഇതിൽ മനംനൊന്ത് ബലാത്സംഗത്തിനിരയായ കുട്ടി ആത്മഹത്യ ചെയ്തു. നാഗ്പൂരിലാണ് സംഭവം.

രണ്ടാനമ്മയുടെ ബന്ധുവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ കുട്ടിയെ ബാഗ്ലൂരിൽ നിന്നും കണ്ടെത്തി.

പ്രതിക്കെതിരേ കേസ് ചാർജ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് ജാമ്യമനുവദിച്ചത്. ഈ വിവരം അറിഞ്ഞ ശേഷം പെൺകുട്ടി മാനസികമായി തളർന്നുവെന്നും മനോവിഷമം താങ്ങാനാവതെ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

NEWS
Advertisment