Advertisment

രഹസ്യനിരീക്ഷണ പരാതി; കനത്ത സുരക്ഷയിൽ സമീര്‍ വാങ്കഡെ, നിരവധി ബോഡിഗാര്‍ഡുകളേയും ആയുധങ്ങളേന്തിയ സുരക്ഷ ഭടന്മാരേയുമാണ് സമീര്‍ വാങ്കെഡെയുടെ സുരക്ഷക്കായി മുംബൈ പൊലീസ് നിയോഗിച്ചിട്ടുള്ളത്

New Update

publive-image

Advertisment

മുബൈ: ആര്യന്‍ ഖാന്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എന്‍സിബി മേഖലാ ഓഫീസര്‍ സമീര്‍ വാങ്കെഡെക്ക് സുരക്ഷ വര്‍ധിപ്പിച്ചു. നിരവധി ബോഡിഗാര്‍ഡുകളേയും ആയുധങ്ങളേന്തിയ സുരക്ഷ ഭടന്മാരേയുമാണ് സമീര്‍ വാങ്കെഡെയുടെ സുരക്ഷക്കായി മുംബൈ പൊലീസ് നിയോഗിച്ചിട്ടുള്ളത്.

നേരത്തെ തന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് കാണിച്ച് സമീര്‍ വാങ്കെഡെ മഹാരാഷ്ട്ര ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. തനിക്കെതിരെ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നായിരുന്നു മഹാരാഷ്ട്ര ഡിജിപിക്ക് സമീര്‍ വാങ്കെഡെ നല്‍കിയ പരാതി.

എന്നാല്‍ സംസ്ഥാന പൊലീസിന് സമീര്‍ വാങ്കെഡെയെ നിരീക്ഷിക്കാന്‍ ഒരുതരത്തിലുള്ള ഉത്തരവും ഇതുവരെ നല്കിയിട്ടില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വസ്ലെ പട്ടേല്‍ വ്യക്തമാക്കിയിരുന്നു. പരാതിയെ തുടര്‍ന്ന് തെക്കന്‍ മുംബൈയിലെ ബെല്ലാര്‍ഡ് എസ്‌റ്റേറ്റിലുള്ള എന്‍സിബി ഓഫീസിന് മുന്നിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ആര്യന്‍ ഖാനെ അറസ്റ്റ് ചെയതതിന് പുറമെ പ്രശസ്തര്‍ ആരോപണവിധേയരായ നിരവധി കേസുകള്‍ സമീര്‍ വാങ്കെഡെയുടെ അന്വേഷണ പരിധിയിലുണ്ട്. ബോളിവുഡ് യുവതാരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മയക്കുമരുന്ന് കേസുകളും സമീര്‍ വാങ്കെഡെ തന്നെയാണ് അന്വേഷിക്കുന്നത്.

എന്നാല്‍ എന്‍സിബി പ്രശസ്തര്‍ക്കെതിരെ നടപടി എടുക്കുന്നത് പ്രശസ്തി നേടാന്‍ മാത്രമാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക് അന്വേഷണ ഏജന്‍സിക്കെതിരെ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

 

NEWS
Advertisment