Advertisment

സുരക്ഷിതവും വേഗത്തിലുള്ളതുമായ ഡെലിവറികൾ ഉറപ്പാക്കുന്നതിന് ആഘോഷ സീസണിന് മുന്നോടിയായി 110,000-ത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായി ആമസോൺ ഇന്ത്യ

New Update

publive-image

Advertisment

ആഘോഷ സീസണിന് മുന്നോടിയായി ആമസോൺ ഇന്ത്യ 1,10,000-ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായി ഇന്ന് പ്രഖ്യാപിച്ചു. അർത്ഥവത്തായ തൊഴിലുകൾ സൃഷ്ടിക്കാനുള്ള പ്രതിഞ്ജാബദ്ധതയുടെ ഭാഗമായി മുംബൈ, ഡൽഹി, പൂനെ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ലക്‌നൗ, ചെന്നൈ തുടങ്ങി ഇന്ത്യയിലുടനീളമുള്ള വലുതും ചെറുതുമായ നഗരങ്ങളിൽ നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.

ഈ പുതിയ നിയമനങ്ങളിൽ ഭൂരിഭാഗം പേരും ആമസോണിന്റെ നിലവിലുള്ള അസോസിയേറ്റ് ശൃംഖലയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്, കൂടാതെ ഉപഭോക്താക്കളുടെ ഓർഡറുകൾ സുരക്ഷിതമായും കാര്യക്ഷമമായും ശേഖരിക്കാനും പായ്ക്ക് ചെയ്യാനും അയയ്ക്കാനും വിതരണം ചെയ്യാനും അവരെ പിന്തുണയ്ക്കുന്നുമുണ്ട്.

പുതിയ നിയമനങ്ങളിൽ കസ്റ്റമർ സർവീസ് അസോസിയേറ്റുകളും ഉൾപ്പെടുന്നുണ്ട്, അവരിൽ വെർച്വൽ കസ്റ്റമർ സർവീസ് മോഡലിന്റെ ഭാഗമായ ചിലർക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാവുന്നതാണ്.

Amazon
Advertisment