Advertisment

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണം;ആക്രമിച്ചത് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരെന്ന് പരാതി

New Update

publive-image

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണം. മിര്‍പൂര്‍ കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പലടക്കമുള്ളവരാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണം സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും സഹപ്രവര്‍ത്തക സിസ്റ്റര്‍ റോഷ്‌നി മിന്‍ജുമാണ് അക്രമിക്കപ്പെട്ടത്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കാണിച്ച് കന്യാസ്ത്രീകള്‍ പരാതി നല്‍കി.

മിര്‍പുരില്‍ നിന്നും വാരാണസിയിലേക്ക് പോകാന്‍ മൗ ബസ് സ്റ്റാന്‍ഡിലെത്തിയ കന്യാസ്ത്രീകളാണ് അക്രമിക്കപ്പെട്ടത്. മതപരിവര്‍ത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. തുടര്‍ന്ന് കന്യാസ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. തങ്ങളെ അക്രമിച്ച ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ കന്യാസ്ത്രീകള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Advertisment