Advertisment

ശ്രീവല്ലി ഉത്തരവാദിത്തമുള്ള പൗരയാണ്, അവര്‍ക്ക് പ്രിയപ്പട്ടവരെക്കുറിച്ച് കരുതലുണ്ട്! നിങ്ങള്‍ 'പുഷ്പ'യാകരുത്-മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പല സംസ്ഥാനങ്ങളും ശക്തമായ നിയന്ത്രണത്തിലേക്ക് കടന്നു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, വാക്‌സിന്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റും ശ്രദ്ധേയമാവുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പുഷ്പ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പരാമര്‍ശിച്ചായിരുന്നു ഈ പോസ്റ്റ്.

മാസ്‌ക് ധരിച്ച നായിക കഥാപാത്രത്തെയും (ശ്രീവല്ലി), മാസ്‌ക് ധരിക്കാത്ത നായക കഥാപാത്രത്തെയും (പുഷ്പ) ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. അല്ലു അര്‍ജുനാണ് പുഷ്പയായി വേഷമിട്ടത്. രശ്മിക മന്ദാന ശ്രീവല്ലിയായും അഭിനയിച്ചു.

പോസ്റ്റ് ഇങ്ങനെ:

''ശ്രീവല്ലി ഉത്തരവാദിത്തമുള്ള ഒരു പൗരയാണ്, അവര്‍ക്ക് പ്രിയപ്പെട്ടവരെക്കുറിച്ച് കരുതലുണ്ട്! നിങ്ങള്‍ പുഷ്പയെ പോലെയാകരുത്. കൊവിഡ് കാലത്ത് ഉചിതമായ പെരുമാറ്റം സ്വീകരിക്കുക. ഈ മഹാമാരിയെ ഉടന്‍ മറികടക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം'', എന്നായിരുന്നു പോസ്റ്റ്.

Advertisment