Advertisment

റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്നു സ്ക്രാം 411 എഡിവി ക്രോസ്സോവർ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: മിഡ്-സൈസ് മോട്ടോർ സൈക്ലിംഗ് വിഭാഗത്തിലെ ലോക നേതാവായ റോയൽ എൻഫീൽഡ്, ബ്രാൻഡിന്റെ ആദ്യ എഡിവി ക്രോസ്സോവർ, സ്ക്രാം 411 ഇന്ന് അവതരിപ്പിച്ചു. പുതിയ സ്ക്രാം 411 ഒരു സാഹസിക മോട്ടോർസൈക്കിളിന്റെ ഹൃദയമുള്ള മനോഹരവും പ്രാപ്യവും പ്രാപ്തമായതുമായ ഒരു സ്ട്രീറ്റ് സ്ക്രാംബ്ളറാണ്.

റോയൽ എൻഫീൽഡിന്റെ കഴിവ് തെളിയിക്കപ്പെട്ട LS-410 എൻജിൻ പ്ലാറ്റ്ഫോമിലും ഹാരിസ്

പെർഫോമൻസ് ചാസിസിലുമായി നിർമ്മിച്ചിരിക്കുന്ന, സ്ക്രാം 411 നഗര തെരുവുകളിലെ ആവേശകരമായ ചടുലതയെ പര്യാപ്തമായ പരുക്കൻ - റോഡിംഗ് കഴിവുകളുമായി സംയോജിപ്പിക്കുന്നു.

റൈഡിംഗ് ജ്യോമെട്രിയിലെയും എർഗണോമിക്സിലെയും സൂക്ഷ്മവും കരുതിക്കൂട്ടിയതുമായ മാറ്റങ്ങൾ ഇതിനെ ഇൻ-സിറ്റി റൈഡിംഗിനും അതോടൊപ്പം നഗരപരിധിക്കപ്പുറമുള്ള പ്രവചനാതീതവും വെല്ലുവിളികൾ നിറഞ്ഞതുമായ യാത്രകൾക്കും അനുയോജ്യമാക്കുന്നു.

ആഗോള പ്രേക്ഷകർക്കായി അനാച്ഛാദനം ചെയ്യപ്പെട്ട പുതിയ സ്ക്രാം 411 ഇന്നുമുതൽ ഇന്ത്യയിലുടനീളം ടെസ്റ്റ് റൈഡുകൾക്കും ബുക്കിംഗിനും ലഭ്യമാകും. ഈ മോട്ടോർസൈക്കിൾ യൂറോപ്പിലും മറ്റ് ഏഷ്യ പസഫിക് രാജ്യങ്ങളിലും ഈ വർഷം മധ്യത്തോടെ ലഭ്യമാകും, അതിനുശേഷം നോർത്ത് അമേരിക്കയിലും ലാറ്റിനമേരിക്കയിലും ലോഞ്ച്

ചെയ്യപ്പെടും.

എല്ലാ സാഹസികതയ്ക്കും പൂർണ്ണമായും പങ്കാളിയാക്കാവുന്ന ഒരു മോട്ടോർസൈക്കിൾ കണ്ടെത്താനും നിർമ്മിക്കാനുമുള്ള റോയൽ എൻഫീൽഡിന്റെ സ്ഥിരമായ പര്യവേഷണങ്ങളുടെ തുടർച്ചയാണ് സ്ക്രാം 411.

അത്തരമൊരു മോട്ടോർസൈക്കിളാണ് ഹിമാലയൻ - റോയൽ എൻഫീൽഡീന്റെ ആദ്യ ആവശ്യ-നിർമ്മിത അഡ്വഞ്ച്ർ ടൂറർ. അതിന്റെ ഭൂപ്രകൃതിയിൽ നിന്നും ദശാബ്ദങ്ങളായുള്ള ഹിമാലയത്തിലെ റൈഡിംഗ് അനുഭവങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാൽ ഹിമാലയൻ ഒരു ധീരനാണ്, ഇപ്പൊഴും ഒട്ടുമിക്ക റൈഡർമാർക്കും അനുയോജ്യമായ അപാരമായ കഴിവുകളുള്ളതും, ലോകത്തെമ്പാടും സാഹസിക യാത്രകളെ അഭിവൃദ്ധിപ്പെടുത്തുന്ന ഒരു ഉപസംസ്കാരം സൃഷ്ടിക്കുകയും ചെയ്ത ഒരു മോട്ടോർസൈക്കിൾ.

2016ൽ അവതരിക്കപ്പെട്ട ഹിമാലയൻ ശുദ്ധവും അതുല്യവുമായ അതിന്റെ രൂപകൽപ്പനക്കും അതിന്റെ ബഹുമുഖ കഴിവുകൾക്കും ആഗോള അംഗീകാരം നേടിയെടുത്തതിലൂടെ ലോകത്തെമ്പാടും ഏറ്റവുമധികം വിൽക്കപ്പെടുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളാണ്.

ഉന്നത നിലവാരമുള്ളതും ഭൂപ്രകൃതിയിൽ പരീക്ഷിക്കപ്പെട്ടതുമായ ഹിമാലയന്റെ സവിശേഷതകളാണ് കൂടുതൽ നാഗരികവും സ്ക്രാംബ്ളർ സ്റ്റൈൽ പരിണാമവുമായ സ്ക്രാം 411 ന് പ്രചോദനമായത്.

publive-image

ഒരു സ്ക്രാംബ്ളറിന്റെ വൈബുകളുള്ളതും ബിൽറ്റ്-ഇൻ സാഹസിക ഡീ.എൻ.എയുമായി വരുന്നതുമായ ഒരു പുതിയ ഉപവകഭേദമാണ് സ്ക്രാം 411. നഗരവീഥികളിൽ ചടുലതയോടെ വിളയാടുന്നതും അതേസമയം തന്റെ വഴിയിൽ വരുന്ന എന്തിനെയും നേരിടാൻ എപ്പൊഴും തയ്യാറായിരിക്കുന്ന ഒരു മൾട്ടി-ടാസ്‌കറുമാണ് ഈ മോട്ടോർസൈക്കിൾ.

സ്ക്രാം 411 ശക്തീകരിച്ചിരിക്കുന്നത് ആഗോളതലത്തിൽ പ്രശംസ നേടിയിട്ടുള്ള 411cc, ഫ്യുവൽ ഇഞ്ചക്ടഡ്, 4-സ്ട്രോക്ക്, SOHC, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാലാണ്. ഈ എഞ്ചിന് പരമാവധി 6500rpm-ൽ 24.3bhp പവറും 4000-4500 rpm-ൽ 32Nm ടോർക്കും ലഭിക്കുന്നു. ഇത് മൊത്തത്തിലുള്ള പ്രകടനത്തെ വർധിപ്പിക്കുന്ന സുഗമമായ പവർ ഡെലിവറിയും ശക്തമായ ബോട്ടം എൻഡ് ടോർക്കും ഉറപ്പാക്കുന്നു.

ദൈർഘ്യമേറിയ നഗര യാത്രകളിൽ കുറഞ്ഞ ഗിയർ ഷിഫ്റ്റുകളിലൂടെ മോട്ടോർസൈക്കിളിനെ എളുപ്പത്തിൽ നിയന്ത്രിക്കുവാനും മോശമായ റോഡുകളിലും ഓഫ് റോഡ് യാത്രകളിലും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന എഞ്ചിൻ പ്രകടനത്തിലൂടെ എളുപ്പത്തിൽ മറികടക്കാനുമാവുന്നു.

നഗരക്കുടുക്കുകളിലൂടെ മോട്ടോർസൈക്കിളിൽ യാത്രചെയ്യുമ്പോൾ ആത്മവിശ്വാസം, സൗകര്യം, സുസ്ഥിരത എന്നിവ ആവശ്യപ്പെടുന്നുണ്ട് - അത് അമിതമായ ഗതാകതക്കുരുക്ക് ഉള്ളതോ ഗട്ടറുകളുള്ളതോ ആയ റോഡായാലും സായാഹ്ന സവാരികൾക്കനുയോജ്യമായ ബാക്ക് റോഡുകളിലെ മറഞ്ഞിരിക്കുന്ന ട്രാക്കുകളായാലും. ഇതിന്റെ നീളമുള്ള ട്രാവൽ സസ്പെൻഷൻ, മോണോ ഷോക്ക്, ഈ വിഭാഗത്തിലെ ഏറ്റവും കൂടിയ 200mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാൽ സ്ക്രാം 411 റൈഡർക്കും സഹയാത്രികനും ദീർഘദൂര യാത്രകളിൽ സുഗമവും

സുഖകരവുമായ റൈഡ് പ്രദാനം ചെയ്യുന്നു.

41mm ഫോർക്കുകളും 190mm ട്രാവലുമുള്ള ടെലസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷൻ, അതോടൊപ്പം പിന്നിലെ മോണോഷോക്ക് ലിങ്കേജിലുള്ള 180mm ട്രാവൽ എന്നിവ മാറിക്കൊണ്ടിരിക്കുന്ന കഠിനമായ പാതകളിൽപ്പോലും കുലുക്കമില്ലാത്തതും ആത്മവിശ്വാസമേകുന്നതുമായ യാത്ര ഉറപ്പാക്കുന്നു. ഡ്യുവൽ-ചാനൽ ABS ഉൾപ്പെടുന്ന മുന്നിലെയും പിന്നിലെയും ഡിസ്കുകൾ ആത്മവിശ്വാസമുള്ള ബ്രേക്കിംഗ് നൽകുന്നു.

റൈഡിംഗ് ജ്യോമട്രിയിലുള്ള മാറ്റം കൊണ്ടുവന്നിരിക്കുന്നത് 19 ഇഞ്ച് ഡ്യുവൽ പർപ്പസ് ഫ്രണ്ട്

ടയറുകളിലൂടെയാണ്. ഇതുമായി ചേരുന്ന പിറകിലെ 17 ഇഞ്ച് ടയറാണ് മോട്ടോർ സൈക്കിളിനെ സുഗമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന മുഖ്യ ഘടകം. സ്പീഡ് ബംബറുകളും ഗട്ടറുകളും അനായാസം താണ്ടുന്നതിനും മികച്ചരീതിൽ കൈകാര്യം ചെയ്യുന്നതിനും സഹായകമാകാൻ ഈ വീൽ സൈസ് അനുയോജ്യമാണ്.

ഡ്യുവൽ-പർപ്പസ് ടയറുകൾ ഓൺ റോഡ് ഗ്രിപ്പിന്റെയും പരുക്ക റോഡ് വഴക്കത്തിന്റെയും കൃത്യമായ സങ്കലനം വരുമ്പോൾ ടാർ റോഡുകളിലും ഇളകിയ ചരലിലും ആത്മവിശ്വാസമുള്ള പിടുത്തം ഉറപ്പാക്കുന്നു.

പുതിയ സ്ക്രാം 411 ലെ സീറ്റ് ദീർഘനേരമുള്ള യാത്രകളിൽ ഉയർന്ന സുഖസൗകര്യം നൽകുന്നതിനായി പുനർരൂപകൽപ്പന ചെയ്തിക്കുന്നതാണ്. മോട്ടോർ സൈക്കിളിന്റെ അർബൻ സ്റ്റൈലിംഗ് പ്രതിഫലിപ്പിക്കുന്ന പുതിയ ഒറ്റ സീറ്റ് ദീർഘദൂര സിറ്റി യാത്രകളിലും അധികം യാത്രചെയ്തില്ലാത്ത റോഡുകൾ കീഴടക്കുമ്പോഴും റൈഡർക്കു സഹയാത്രക്കാർക്കും ഉയർന്ന സുഖസൗകര്യം പ്രദാനം ചെയ്യുന്നു.

നിർത്തി നിർത്തിപ്പോകേണ്ടിവരുന്ന ഗതാഗതക്കുരുക്കുകളിൽ മോട്ടോർസൈക്കിളിനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ എത്താവുന്ന സീറ്റ് ഉയരം സഹായിക്കുന്നു. സ്ക്രാം 411ലെ റൈഡ് എർഗണോമിക്സ് നന്നായി രൂപകൽപ്പനചെയ്തതും ആത്മവിശ്വാസമേകുന്നതുമായി

അനുഭവപ്പെടുന്നു. ഹാൻഡിൽബാറിന്റെ സ്ഥാനവും സീറ്റ് ഉയരവും യാത്രാനുഭവം ചലനാത്മകവും ഇടപഴകലുള്ളതുമാക്കുന്നു. നിന്നായാലും ഇരുന്നായാലും യാത്ര ചെയ്യുമ്പോൾ ഗംഭീരവും സുഖപ്രദവുമായ റൈഡിംഗ് പൊസിഷൻ ഇത് നിലനിർത്തുന്നു

ഈ പുതിയ മോട്ടോർ സൈക്കിളിന് അവശ്യ വിവരങ്ങൾ ഡിജിറ്റൽ സ്ക്രീനിലൂടെ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഒരു ഡിജിറ്റൽ - അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുണ്ട്. ഓഫ്-സെറ്റ് ഓൾഡ്-സ്കൂൾ സ്പീഡോ മീറ്റർ സ്ക്രാം സ്റ്റൈൽ നൽകുകയും ബാഹ്യ കാഴ്ചയിൽ എളുപ്പം കാണാൻ സഹായിക്കുകയും ചെയ്യുന്നു.

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു ഓട്ടോ മീറ്റർ, ട്രിപ്പ് മീറ്റർ, ടൈം, ലോ മുന്നറിയിപ്പുള്ള ഫ്യുവൽ ഗൗജ്, സർവീസ് റിമൈൻഡർ എന്നിവയുമുണ്ട്. റോയൽ എൻഫീൽഡ് ട്രിപ്പർ നാവിഗേഷൻ ഒരു MiY ഓപ്ഷനായി സ്ക്രാം 411 ന്റെ എല്ലാ വാരിയന്റുകളിലും ലഭ്യമാണ്.

സ്കേറ്റിംഗ് പോലെയുള്ള ഹിപ്-ഹോപ് കൾച്ചർ, ടോക്യോ – ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളിലെ രാത്രി തെരുവുകൾ എന്നിവയിൽ നിന്നുള്ള കളർവേ പ്രചോദനങ്ങളിലൂടെ സ്ക്രാം 411 മൂന്നു വാരിയന്റുകളിലായി ഏഴ് കളർവേകളിൽ ലഭ്യമാണ്.

വേറിട്ടു നിൽക്കാനായി രൂപകൽപ്പ്പന ചെയ്തിരിക്കുന്ന കളർവേകൾ തനതായ ഒരു അർബൻ വൈബ് പ്രതിഫലിപ്പിക്കുന്നു, ഏകതാനത ഒഴിവാക്കുന്നതിനായി ഇരുണ്ട നിറങ്ങൾക്കൊപ്പം ഹൈലൈറ്റഡ് നിറങ്ങളും ചേരുന്നു. ഗ്രാഫൈറ്റ് യെല്ലോ, ഗ്രാഫൈറ്റ് റെഡ്, ഗ്രാഫൈറ്റ് ബ്ലു എന്നീ നിറങ്ങളിലുള്ള സ്ക്രാം 411 വരുന്നത് ഗ്രേ ടാങ്കുകൾ സവിശേഷമായ ടാങ്ക് ബാഡ്ജുകൾ അവയ്ക്ക് ചേരുന്ന ടയർ റിം ടേപ്പുകൾ എന്നിവയുമായാണ്.

സ്കൈലൈൻ ബ്ലു, ബ്ലേസിംഗ് ബ്ലാക്ക് എന്നിവയ്ക്ക് പ്രത്യേക നിറത്തിലുള്ള ടാങ്കുകൾ തിരിച്ചറിയാവുന്ന് റോയൽ എൻഫീൽഡ് സ്ട്രൈപ്പുകൾ അതുമായി ചേരുന്ന മഡ്ഗാഡുകൾ എന്നിവയോടെയാണ്. ടോപ്പ് എൻഡ് വാരിയന്റുകളായ വൈറ്റ് ഫ്ലെയിം, സിൽവർ സ്പിരിറ്റ്കളർവേകളിൽ ഫ്ലോണ്ട് ഡ്യുവൽ ടാങ്ക് കളറുകൾക്കൊപ്പം പ്രത്യേകതയുള്ളതും രസകരവുമായ ഗ്രാഫിക്സുകളുമായാണ് വരുന്നത്.

സ്ക്രാം 411 വരുന്നത് ലൈഫ്സ്റ്റൈലിനും ആവശ്യത്തിനും അനുയോജ്യമായതും, അധിക സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതും, സംരക്ഷണവും സ്റ്റൈലും നൽകുന്നതുമായ വൈവിധ്യമായ മോട്ടോർസൈക്കിൾ ആക്സസറികളുമായി അഡ്വഞ്ചർ റെഡിയായാണ്. നാഗരിക പരിതസ്ഥിതികളിലും വാരാന്ത്യ അവധികളിലും ഒരുപോലെ റൈഡിംഗിന് അനുയോജ്യമായ റോയൽ എൻഫീൽഡ് അസ്സൽ മോട്ടോർസൈക്കിൾ ആക്സസറികൾ വരുന്നത് സമഗ്രമായ 3 വർഷ വാറണ്ടിയുമായാണ്.

സ്ക്രാം 411 നുള്ള അപ്പാരൽ, റൈഡിംഗ് ഗിയറുകൾ എന്നിവ ഭംഗിയുള്ളതും പ്രവർത്തനോൻമുഖമായവയുമാണ്. നിങ്ങൾ മോട്ടോർസൈക്കിളിന് മുകളിൽ മൺനിരത്തുകൾ താണ്ടുമ്പോഴും നഗരവീഥികളിൽ കറങ്ങുമ്പോഴായാലും അത് മനോഹരമായി യോജിക്കും. മുതുകിലും മുട്ടുകളിലും അധിക ഈവ ഫോം നൽകുന്നതിലൂടെ റൈഡർക്ക് ഇംപാക്ട് സംരക്ഷണം നൽകുന്നു.

വൈബ്രന്റ് കളറുകളിലും ചെക്കേർഡ് ഗ്രാഫിക്സിലുമുള്ള ടീ- ഷർട്ടുകൾ, ലൈഫ്സ്റ്റൈൽ ജാക്കറ്റുകൾ എന്നിവ സ്ക്രാം ലൈഫ് സ്റ്റൈൽ പ്രതിഫലിപ്പിക്കുന്നു. ഉപഭോക്താക്കൾക്കിപ്പോൾ റോയൽ എൻഫീൽഡ് ആപ്പ്, അല്ലെങ്കിൽ കമ്പനി വെബ്സൈറ്റ് www.royalenfield.com, അല്ലെങ്കിൽ ഏറ്റവുമടുത്തുള്ള റോയൽ എൻഫീൽഡ് സ്റ്റോർ എന്നിവിടങ്ങളിലൂടെ സ്ക്രാം 411 കണ്ടെത്തുവാനും, ടെസ്റ്റ് റൈഡുകൾ ബുക്ക് ചെയ്യുവാനും കസ്റ്റമൈസ് ചെയ്യുവാനും അവരുടെ സ്ക്രാം 411 ബുക്ക് ചെയ്യുവാനുമാകും.

ഇന്ത്യയിലെ ഡീലർ ഷിപ്പുകളിൽ ഇന്നുമുതൽ ബുക്കിംഗും ടെസ്റ്റ് റൈഡും ഒരു പരിമിതകാല

ആമുഖ വിലയായി ഗ്രാഫൈറ്റ് റെഡ്, യെല്ലോ, ബ്ലു എന്നിവയ്ക്ക് INR 203,085 സ്കൈലൈന്‍ ബ്ലു, ബ്ലേസിംഗ് ബ്ലാക്ക് എന്നിവയ്ക്ക് INR 204,921 , സ്ക്രാം 411 സില്‍വര്‍ സ്പിരിറ്റ്, വൈറ്റ് ഫ്ലെയിം എന്നിവയ്ക്ക് INR 208,593 എന്നിങ്ങനെ ആരംഭിച്ചു.

Advertisment