Advertisment

തായ്‌ലന്‍ഡില്‍നിന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് അപൂര്‍വജീവികളെ ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടി

New Update

publive-image

ചെന്നൈ: ബാങ്കോക്കില്‍നിന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് അപൂര്‍വജീവികളെ ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടി. യാത്രക്കാരന്റെ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ജീവികളെ തായ്‌ലന്‍ഡിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ഡ്വാര്‍ഫ് കസ്‌കസ്, കോമണ്‍ സ്‌പോട്ടഡ് കസ്‌കസ് എന്നീ ജീവികളാണ് ബാഗിലുണ്ടായിരുന്നത്.

“ഒക്‌ടോബർ 23 ന്, തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് വന്ന ഒരു യാത്രക്കാരനിൽ നിന്ന് ചെക്ക്-ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച അഞ്ച് ഡ്വാര്‍ഫ്, കോമണ്‍ സ്‌പോട്ട് കസ്‌കസ് എന്നിവ ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. എല്ലാ കസ്‌കസുകളെയും തായ്‌ലൻഡിലേക്ക് നാടുകടത്തി. യാത്രക്കാരനെ അറസ്റ്റ് ചെയ്തു,” ചെന്നൈ കസ്റ്റംസ് ട്വീറ്റ് ചെയ്തു.

ഓസ്‌ട്രേലിയയിലെ കേപ് യോർക്ക് മേഖലയിലും ന്യൂ ഗിനിയയിലും സമീപ ദ്വീപുകളിലും വസിക്കുന്ന കോമണ്‍ സ്‌പോട്ട് കുക്കസ്, വൈറ്റ് കസ്കസ് എന്നും അറിയപ്പെടുന്നു.

Advertisment