Advertisment

സ്വാമി ശരണം രാംചരണം ! തികഞ്ഞ ശബരീശഭക്തന്‍; രാംചരണ്‍ യുഎസിലെ ഓസ്‌കാര്‍ വേദിയിലേക്ക് യാത്രയായത് കറുത്ത് വസ്ത്രം ധരിച്ച്, കാലില്‍ ചെരുപ്പിലാതെ...

New Update

publive-image

Advertisment

തികഞ്ഞ ശബരീശഭക്തനായ തെലുങ്ക് അഭിനേതാവ് രാംചരൻ കറുത്ത വസ്ത്രത്തിൽ കാലിൽ ചെരുപ്പില്ലാതെ അമേരിക്കയിലെ ഓസ്‌ക്കാർ വേദിയിലേക്ക് ഇന്നലെ യാത്രയായി.

രാം ചരൺ അഭിനയിച്ച ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു സോംഗ് ഓസ്‌കാർ മത്സരത്തിലാണ്. അതുമാത്രവുമല്ല രാംചരൺ ഈ വർഷം അച്ഛനാകുകയുമാണ്.

തികഞ്ഞ അയ്യപ്പഭക്തനായ രാംചരൺ എല്ലാ വർഷവും മുടങ്ങാതെ മലചവിട്ടി അയ്യപ്പദർശനം നടത്താറുണ്ട്. ഇത്തവണ അദ്ദേഹം കടുത്ത വൃതത്തിലാണ്. കറുത്ത പൈജാമയും കുർത്തയും ധരിക്കുന്നതുകൂടാതെ മുടിവെട്ടുകയോ താടി വടിക്കുയോ ചെയ്യാറില്ല. കഴുത്തിൽ തുളസിമാല ധരിച്ചിട്ടുണ്ട്. കട്ടിലിൽ ഉറങ്ങില്ല. പായവിരിച്ച് തറയിലാകും ഉറക്കം. അമേരിക്കയിലും ഈ രീതിതന്നെയാകും പിന്തുടരുക. 41 ദിവസത്തെ കഠിനവ്രതത്തിലാണ് രാം ചരൺ.

publive-image

ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം ഓസ്‌കാർ 2023 ലെ ഏറ്റവും മികച്ച ഒറിജിനൽ സോംഗ് കാറ്റഗറിയിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മാർച്ച് 12 നാണ് ഓസ്‌കാർ അവാർഡ് അമേരിക്കയിൽ നടക്കുക. അതിനായാണ് രാം ചരൺ യാത്രതിരിച്ചത്. ഇത്തവണ ഓസ്കർ വേദിയിൽ ഇതാദ്യമായി അയ്യപ്പശരണമന്ത്രം മുഴങ്ങുമെന്നാണ് പ്രതീക്ഷ.

അമേരിക്കയിൽ നിന്നും മടങ്ങിവന്നശേഷം 41 ദിവസത്തെ വൃതം പൂർത്തിയാക്കി ആര്‍ആര്‍ആര്‍ ടീമിലെ മറ്റുള്ള അംഗങ്ങൾക്കൊപ്പം ശബരിമലയിലെത്തി അയ്യപ്പദർശനം നടത്താനാണ് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ പുത്രന്റെ പദ്ധതി.

Advertisment