Advertisment

അട്ടപ്പാടി ഗവ. കോളേജ്; അവഗണന തുടരരുത്, കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കണം; യുഡിഎസ്എഫ് നിവേദനം നൽകി

New Update

publive-image

Advertisment

മണ്ണാർക്കാട്: രാജീവ് ഗാന്ധി മെമ്മോറിയല്‍ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൂടുതല്‍ കോഴ്സുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎസ്എഫ് യൂണിറ്റ് എംഎൽഎ എൻ. ഷംസുദ്ധീന് നിവേദനം നൽകി.

ആദിവാസി മേഖല ഉൾപ്പെടെ ഏകദേശം എഴുപത്തിഅയ്യായിരത്തോളം ജനസംഖ്യ ഉൾകൊള്ളുന്ന അട്ടപ്പാടി പ്രദേശത്തെ വിദ്യാർത്ഥികൾ ബിരുദ-ബിരുദാനന്തര പഠനത്തിന് ആശ്രയിക്കുന്നത് ഈ കോളേജാണ്.

പരിമിതമായ കോഴ്സുകൾ മാത്രമുള്ള ഈ കോളേജല്ലാതെ അട്ടപ്പാടിയിലെ കുട്ടികൾക്ക് ആശ്രയമായുള്ള മറ്റ് കോളേജുകളിലേക്ക് 90 കി.മി കൂടുതല്‍ ദൂരമുണ്ട്. കൂടാതെ ചുരത്തിലൂടെയുള്ള ക്ലേശകരമായ യാത്രയും വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാഴ്ത്തുന്നു.

ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ കോഴ്സുകൾ അനുവദിക്കുണമെന്ന ആവശ്യം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വർഷങ്ങളായി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി വരികയാണ്.

അതേ സമയം കോഴിക്കോട് സർവകലാശാലയിൽ അപേക്ഷിച്ച വിദ്യാര്‍ത്ഥികളിൽ കുറഞ്ഞ ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് അഡ്മിഷന്‍ നേടാൻ സാധിച്ചത്. കോഴ്സുകൾ വർദ്ധിപ്പിക്കാൻ അവസരമുള്ള ഇത് പോലെയുളള കോളേജുകളിൽ കോഴ്സ് വർദ്ധിപ്പിക്കുന്നത് മലബാർ മേഖലയിലെ വിദ്യർത്ഥികൾക്ക് ആശ്വാസകരമാവും.

യുഡിഎസ്എഫ് ചെയർമാൻ ആസിഫ് വെള്ളപ്പാടം, യുഡിഎസ്എഫ് കൺവീനർ ജസ്ലിൻ, സനിൽ ഷാറൂഖ്, അസീം അലി അഹ്മദ് എന്നിവർ സന്നിഹിതരായിരുന്നു.

കോഴ്സ് വർദ്ധിപ്പക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ. ഷംസുദ്ധീൻ എംഎൽഎക്ക് യുഡിഎസ്എഫ് നിവേദനം സമർപ്പിക്കുന്നു

Advertisment