Advertisment

പൂർണമായും മൊബൈലിൽ ഷൂട്ട് ചെയ്‌ത ചെറുസിനിമ 'കലന്തനാജി' വ്യത്യസ്തമായൊരു പ്രമേയം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

പാലക്കാട്: ചെറിയ ബജറ്റിലൊതു ക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ചെറു ചിത്രങ്ങൾ എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കാനാകും.പൂർണമായും മൊബൈലിൽ ഷൂട്ട് ചെയ്‌ത് വ്യത്യസ്തമായൊരു പ്രമേയവുമായി പ്രേക്ഷക ശ്രദ്ധ നേടുകയാണ് 'കലന്തനാജി' എന്ന ഹ്രസ്വചിത്രം.

മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്ത് മൊബൈലിൽ തന്നെ എഡിറ്റ് ചെയ്ത ഒരു മണിക്കൂർ ദൈർഘ്യമുള്ള സിനിമ. എസ് ആർട്ട് മീഡിയയുടെ ബാനറിൽ യുവ എഴുത്തുകാരൻ ഷഫീഖ് ക്ലാരിയും സുഹൃത്തുക്കളുമാണ് ഈ ചിത്രം സംവിധാനിച്ചിട്ടുള്ളത്.

അടങ്ങാത്ത മാതൃവാത്സല്യത്തിൻ്റെയും, സ്നേഹത്തിൻ്റെയും, സാഹോദര്യത്തിൻ്റെയും, പ്രണയത്തിന്റെയും,കഥപറയുന്ന ഈ ചിത്രം കലയെ സ്നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ ദിവസങ്ങളോളമുള്ള പ്രയത്നത്തിൽ ഒരുങ്ങിയതാണ്.

കുടുംബത്തേയും സുഹൃത്തുക്കളേയും സ്നേഹിക്കുന്ന ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഓരോരുത്തരും ഈ കൊച്ചു സിനിമ ഒന്നു കണ്ടിരിക്കേണ്ടതാണ്.

ക്യാമറ: ഫൻഷാദ്, എഡിറ്റർ: കലാം, മേക്കപ്പ്: ഇർഷാദ്, ആർട്ട് ഡയറക്ടർ: മുസ്തഫ പൂക്കിപ്പറമ്പ്, ചമയം: കാസീം ഭായ് തുടങ്ങിയവരാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.

Advertisment