Advertisment

ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി പാലക്കാട്‌ ആദ്യമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ഫാഷൻ മെഗാ ഷോ 'ക്യാറ്റ് വാക്ക്' മെയ് 14ന് !

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ക്യാറ്റ് വാക്ക് ഫാഷൻ ഷോയുടെ പ്രമോഷൻ വീഡിയോ സിനിമാ താരം രാജേഷ് ഹെബ്ബാർ റിലീസ് ചെയ്യുന്നു. സംവിധായകൻ മനോജ് പാ ലോടൻ, സന്തോഷ് പാലക്കാട്, ജോസ് ചാലയ്ക്കൽ എന്നിവർ സമീപം

പാലക്കാട്: നെല്ലറയെന്നും കോട്ടയുടെ നഗരമെന്നും വിശേഷണമുള്ള പാലക്കാട് ഇപ്പോൾ പുതിയ ഒരു യാത്രയിലാണ്. മെട്രോ നഗരങ്ങളിലെ യുവതയുടെ ഫാഷൻ തരംഗത്തിനൊപ്പം ചുവട് വയ്ക്കാൻ നമ്മുടെ പാലക്കാടും ഒരുങ്ങുന്നു. കുട്ടികളുടെ ചിന്തകൾക്കും അഭിരുചിക്കും അനുസരിച്ചുള്ള വ്യക്തിത്വം വളർത്തിയെടുക്കാൻ ഈ വേനലവധിക്കാലത്ത് നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു.

പാലക്കാട് ആദ്യമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ഫാഷൻ ഷോ "ക്യാറ്റ് വാക്ക് " 4 വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് മൂന്നു

വിഭാഗങ്ങളിലായി പരിശീലനവും ക്ലാസ്സുകളും നൽകി, മെയ് 14 നടക്കുന്ന മെഗാ ഷോയിൽ പെർഫോം ചെയ്യാൻ അവസരം നൽകുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെയും കൂടി ഉൾപ്പെടുത്തി ഈ മെഗാ ഷോ സംഘടിപ്പിക്കുന്നത് സംവിധായകൻ മനോജ് പാലോടന്റെ നേതൃത്വത്തിലാണ് .

പാലക്കാട്ടെ പഴയകാലങ്ങളിലുള്ള മുടിവെട്ടുന്നവരെയും തയ്യൽ തൊഴിലാളികളെയും ഉൾപ്പെടുത്തിയുള്ള പ്രൊമോഷൻ വീഡിയോയുടെ തുടക്കം പ്രശസ്ത സിനിമാതാരം രാജേഷ് ഹെബ്ബാർ നിർവഹിച്ചു. ഇന്ന് കാണുന്ന സ്റ്റൈലിസ്റ്റിന്റെ തുടക്കം പഴയ കാലങ്ങളിലുള്ള ഇവരിൽ നിന്നാണെന്നും സന്തോഷത്തോടെ "ക്യാറ്റ് വാക്ക് " കിഡ്സ് ഫാഷൻ ഷോയുടെ ഈ പ്രൊമോഷൻ പരിപാടിക്ക് തുടക്കം കുറിക്കുന്നതായും രാജേഷ് ഹെബ്ബാർ പറഞ്ഞു.

75 9191 9955 എന്ന ഫോൺ നമ്പറിൽ കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രമോഷൻ വീഡിയോയുടെ റിലീസിങ്ങ് സിനിമാ താരം രാജേഷ് ഹെബ്ബാർ നിർവ്വഹിച്ചു. ഫ്ലവേഴ്സ് ചാനൽ ഫെയിംസന്തോഷ് പാലക്കാട്, സംവിധായകൻ മനോജ് പാലോടൻ, മാധ്യമ പ്രവർത്തകൻ ജോസ് ചാലയ്ക്കൽ തുടങ്ങിയവർ റിലീസിങ്ങ് ചടങ്ങിൽ പങ്കെടുത്തു.

Advertisment