Advertisment

സ്കൂൾ പാചക തൊഴിലാളി യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: സ്കൂൾ പാചക തൊഴിലാളി യൂണിയൻ (സിഐടിയു) പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡിസംബർ മാസം മുതലുള്ള ശമ്പള കുടിശ്ശിക അനുവദിക്കുക, തൊഴിലാളികളെ പാർടൈം ജീവനക്കാരായി അംഗീകരിക്കുക, 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന മാനദണ്ഡം നടപ്പിലാക്കുക, തൊഴിലാളികൾക്ക് പെൻഷൻ, ഇൻഷ്വറൻസ് പരിരക്ഷ അവദിക്കുക, കേന്ദ്ര ഗവ: നൽകാനുളള ഗ്രാന്റുകൾ യഥാസമയം നൽകുക, കേന്ദ്ര ഗവ: നൽകാനുള്ള ഫണ്ട് യഥാസമയം നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണാ സമരം സിഐടിയു പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്‍റ് കെ.പി. രാധാകൃഷ്ണൻ സ്വാഗതവും സംസ്ഥാന കമ്മറ്റി അംഗം എം.ഷാബിറ, കെ രാധാകൃഷ്ണൻ, എ സ്വാമിനാഥൻ, എ. ശ്രീധരൻ, എം.കെ. പുഷ്‌പ, കെ.ടി. സത്യഭാമ, ലതാ നായർ എന്നിവർ

അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

Advertisment