Advertisment

പാലക്കാട് മേഴ്സി കോളജില്‍ 'കരുതല്‍' പദ്ധതിക്ക് തുടക്കം കുറിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേരള വനം വന്യജീവി വകുപ്പും കാട്ടുതീ പ്രതിരോധ സേന വാട്സ്ആപ്പ് ഗ്രൂപ്പും പാലക്കാട് മേഴ്സി കോളേജ് പിജി ഡിപ്പാർട്ട്മെൻറ് ഓഫ് സുവോളജി ട്രോമാകെയർ സൊസൈറ്റിയുടെ സഹകരണത്തോടുകൂടി 'കരുതൽ' പ്രോജക്റ്റിന് തുടക്കം കുറിച്ചു. കനത്ത ചൂടിൽ പക്ഷികൾക്കായി എക്കോ ഫ്രണ്ട്ലി കുടിവെള്ളം ഒരുക്കിക്കൊണ്ട് കേരളത്തിലെ മുഴുവൻ ക്യാമ്പസുകളിലും കുടിവെള്ളം വെക്കാനാണ് ഉദ്ദേശിക്കുന്നത്.

മേഴ്സി കോളേജ് പ്രിൻസിപ്പൽ ഡോ. ജിസ്സല ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാളയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആഷിക് അലി ഉദ്ഘാടന കർമ്മം നിർവഹിച്ചു. രതീഷ് സൈലൻറ് വാലി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സിനിമ താരം സജു എസ് ദാസ്, ട്രോമാകെയർ സൊസൈറ്റി പാലക്കാട് ജില്ലാ പ്രസിഡണ്ട് ഉണ്ണി വരദം എന്നിവര്‍ ആശംസ അർപ്പിച്ചു.

15 ഓളം വന്യജീവി ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോ എക്സിബിഷൻ ഉണ്ടായിരുന്നു. ഡോക്ടർ എസ് ജയശ്രീ, ഷിയാസ്, വർഗീസ്, ഗിരിജ എന്നിവർ സംസാരിച്ചു.

Advertisment