Advertisment

അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ ഇടപെടലില്‍ എഴുമറ്റൂർ വാഴക്കാല നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി

New Update

publive-image

റാന്നി: അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ട് എഴുമറ്റൂർ വാഴക്കാല നിവാസികൾക്ക് കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. എഴുമറ്റൂർ പഞ്ചായത്ത് ഒന്നാം വാർഡ് ഏറ്റവും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായിരുന്നു. ഇവിടെ ഫെബ്രുവരിയിൽ തന്നെ പൈപ്പിടീൽ പൂർത്തിയായിരുന്നു എങ്കിലുംഇവിടെ ഉയർന്ന പ്രദേശത്ത് താമസിച്ചിരുന്ന പതിനൊന്നോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിയിരുന്നില്ല.

ഈ വിഷയം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടര്‍ന്ന് എംഎൽഎയുടെ നിർദ്ദേശപ്രകാരം വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ എസ് കാർത്തിക, അസി എഞ്ചിനീയർ പികെ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പ്രശ്നത്തിന് പരിഹാരമായത്.

Advertisment