Advertisment

തെള്ളിയൂർ പ്രൈമറി ഹെൽത്ത് സെന്‍ററിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് സ്ഥിരം ആളെ നിയമിച്ചുകൊണ്ട് ഉത്തരവായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

New Update

publive-image

റാന്നി: തെള്ളിയൂർ പ്രൈമറി ഹെൽത്ത് സെന്‍ററിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് സ്ഥിരം ആളെ നിയമിച്ചുകൊണ്ട് ഉത്തരവായതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.

നേരത്തെ ആഴ്ചയിൽ രണ്ടുദിവസം മാത്രമേ ഇവിടെ ഫാർമസിസ്റ്റ് ഉണ്ടായിരുന്നുള്ളൂ. ഇത് കാരണം ആശുപത്രിക്ക് എത്തുന്ന പാവപ്പെട്ടവർക്ക് മരുന്ന് ലഭിക്കാതെ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ജിജി പി. എബ്രഹാം ഈ വിവരം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.

Advertisment