Advertisment

രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് അറിയാം

author-image
admin
Updated On
New Update

publive-image

Advertisment

രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ് എന്നാണ് പറയുക. എന്നാല്‍, രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. രുദ്രാക്ഷം മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിയ്ക്കാം. എന്നാൽ, ഇത് മാസത്തിൽ ഒരിക്കൽ ശുദ്ധീകരിക്കണം.

രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ഇഷ്ടദേവതയെ മനസ്സില്‍ ധ്യാനിച്ചാല്‍ ഇരട്ടി ഫലം ലഭിയ്ക്കുമെന്നാണ് വിശ്വാസം. വലിപ്പം കൂടിയതും ദൃഢമായതും മുള്ളോടുകൂടിയതുമായ രുദ്രാക്ഷം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇതിന് ഫലം കൂടുതലായിരിക്കും.

അപ്പോള്‍ പിന്നെ ധരിച്ചാലോ? നൂറുകോടി പുണ്യമായിരിക്കും ഇതിലൂടെ ലഭിയ്ക്കുന്നത്. രുദ്രാക്ഷത്തേക്കാള്‍ ഉത്തമമായ മറ്റൊരു വസ്തുവില്ല എന്നാണ് പുരാണങ്ങളില്‍ പോലും പറയുന്നത്. എന്നാല്‍ രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഓരോ രുദ്രാക്ഷവും ധരിയ്ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു നോക്കാം.

ഒന്നുമുതല്‍ 21 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടാവും. ഓരോന്നിന്റേയും ഗുണഫലമനുസരിച്ച് ധരിയ്ക്കാം. ഇത് കൂടാതെ, ഗൗരിശങ്കര രുദ്രാക്ഷം, ഗണേശ് മുഖി രുദ്രാക്ഷം, സവാര്‍ ഏകമുഖരുദ്രാക്ഷം, ത്രിജൂഡി തുടങ്ങിയവയും ഉണ്ട്.

കൃത്യമായ വ്രതത്തോടു കൂടി രുദ്രാക്ഷം ധരിയ്ക്കുന്നത് ഇരട്ടി ഫലം തരുന്നു. രുദ്രാക്ഷം ധരിയ്ക്കാന്‍ തടസ്സമുള്ളവര്‍ക്ക് വീട്ടില്‍ വെച്ച് മന്ത്രജപത്തോടു കൂടി രുദ്രാക്ഷത്തെ പൂജിക്കാം.

Advertisment