Advertisment

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിലെ സുപ്രധാന ഘട്ടമായ അടിത്തറ പൂര്‍ത്തിയായതായി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്

author-image
admin
Updated On
New Update

publive-image

Advertisment

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. ക്ഷേത്രത്തിന്റെ സുപ്രധാന ഘട്ടമായ അടിത്തറ പൂര്‍ത്തിയായതായി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അടിത്തറ പൂര്‍ത്തിയായതോടെ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹവും അഞ്ച് മണ്ഡപങ്ങളുടേയും നിര്‍മ്മാണം ആരംഭിച്ചെന്നും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു.

ഈ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടുള്ള ക്ഷേത്രങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ കരുത്തിന്റെ കാര്യത്തിലും നിര്‍മ്മാണത്തിന്റെ കൃത്യതയുടെ കാര്യത്തിലും അമ്പരപ്പിക്കുന്ന കണക്കുകളാണ് ട്രസ്റ്റ് പുറത്തുവിടുന്നത്. 21 അടി ഉയരമാണ് അടിത്തറയ്ക്കുള്ളത്. ആകെ 17,000 കൂറ്റന്‍ ശിലകളാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

സിമന്റോ അതുപോലുള്ള കല്ലുകളെ യോജിപ്പിക്കുന്ന യാതൊരു ആധുനിക നിര്‍മ്മാണ രീതിയും ക്ഷേത്രത്തിനായി ഉപയോഗപ്പെടുത്തുന്നില്ല. പകരം കല്ലുകള്‍ പരസ്പരം കോര്‍ത്ത് ഒറ്റ ശിലയായി മാറ്റുന്ന പരമ്പരാഗത രീതിയിലാണ് അടിത്തറ നിര്‍മ്മാണം നടന്നിരിക്കുന്നത്. അടിത്തറ 3500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പരന്ന് കിടക്കുന്ന കാഴ്ചപോലും ക്ഷേത്ര നിര്‍മ്മാണം കാണാനെത്തുന്നവരെ അമ്പരപ്പിക്കുകയാണ്.

അടിത്തറയ്ക്കായി ഉപയോഗിച്ചിരിക്കുന്ന വലിപ്പമുള്ള ശിലകള്‍ ഓരോന്നിനും 3 ടണ്‍ ഭാരം വീതമാണുള്ളത്. നാല് നിലയുള്ള ക്രെയിനാണ് ഓരോ ശിലയും ഉയര്‍ത്തി യഥാസ്ഥാനത്ത് വയ്ക്കാനായി ഉപയോഗിച്ചത്. ഓരോ ശിലയും അഞ്ചടി നീളവും രണ്ടര അടി വീതിയും മൂന്നടി ഉയരവും ഉള്ളവയാണ്. എല്ലാ ഗ്രാനൈറ്റുകളും കര്‍ണ്ണാടകയിലേയും ആന്ധ്രയിലേയും ഖനന മേഖലകളില്‍ നിന്നാണ് എത്തിച്ചത്.

Advertisment