Advertisment

ഏതൊരു ശുഭകാര്യം ആരംഭിക്കുമ്പോഴും കാര്യതടസ്സങ്ങൾ നീങ്ങി ഭംഗിയായി സാധിക്കാൻ ഗണപതി ഭജനം

author-image
admin
New Update

publive-image

Advertisment

ഗണപതി ഭഗവാന്റെ ഒരു പര്യായം തന്നെ വിഘ്‌നേശ്വരൻ എന്നാണ്. വിഘ്‌നങ്ങളെ അഥവാ കാര്യതടസ്സങ്ങളെ നിശ്ശേഷം അകറ്റുന്ന ഈശ്വരനാണ് ഗണപതി. ഏതൊരു ശുഭകാര്യം ആരംഭിക്കുമ്പോഴും നാം ഗണപതി സ്മരണ നടത്താറുണ്ട്.

ഗണപതിഹോമമാണ് ഗണപതിയെ പ്രീതിപ്പെടുത്താനുള്ള പൂജാകർമം. എല്ലാ ക്ഷേത്രങ്ങളിലും ഗണപതിയുടെ വിഗ്രഹം ഉണ്ടാകാറുണ്ട്. ഗണപതിക്ക് തേങ്ങയടിക്കുന്നത് വിഘ്‌നങ്ങൾ അകലാൻ നല്ലതാണ്. ബിസിനസ്സ്, വിദ്യ, ഗൃഹനിർമാണം തുടങ്ങി ഏതു കർമങ്ങൾ ആരംഭിക്കുമ്പോഴും നാം ഗണപതിയെ പൂജിക്കും. ഗണപതിയുടെ പ്രാർത്ഥനാമന്ത്രം നിത്യവും ഉരുക്കഴിക്കുന്നത് നിത്യേനയെന്നോണമുള്ള വിഘ്‌നങ്ങൾ മാറാൻ നല്ലതാണ്.

ഗണപതി മന്ത്രം:

ഏകദന്തം മഹാകായം

തപ്തകാഞ്ചന സന്നിഭം

ലംബോദരം വിശാലക്ഷം

വന്ദേഽഹം ഗണനായകം

Advertisment