Advertisment

ശിവരാത്രി പുണ്യം; വ്രതം എങ്ങനെ? എടുക്കേണ്ട വിധം എന്നിവയെല്ലാം അറിയാം

author-image
admin
New Update

publive-image

Advertisment

വർഷത്തിൽ ഒരിക്കൽ മാത്രം മനുഷ്യർക്ക്‌ കിട്ടുന്ന പുണ്യ ദിനമാണ് ശിവരാത്രി. ആ ദിവസം മഹാദേവനെ പൂജിക്കുവാൻ ആരാധിക്കുവാൻ ഏറ്റവും ശ്രേഷ്ഠമായ ദിനമാണ്. സർവ്വപാപങ്ങളിൽ നിന്നും മുക്തി നൽകി ഭഗവൻ നിങ്ങൾക്കു അനുഗ്രഹം വാരി ചൊരിയുന്ന പുണ്യ ദിനം.

ശിവരാത്രി വ്രതം എടുക്കേണ്ട വിധം വ്രതമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശിവരാത്രിയുടെ തലേദിവസം വീട് കഴുകി ശുദ്ധിയാക്കണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ കഴിക്കാം. ശിവരാത്രി വ്രതം രണ്ടുരീതിയില്‍ എടുക്കാവുന്നതാണ്. പൂര്‍ണ ഉപവാസം അല്ലെങ്കില്‍ ഒരിക്കലുപവാസം എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം അനുഷ്ടിക്കാം.

ആരോഗ്യസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ക്ക് ഉപവാസവും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക് ഒരുനേരം അരിയാഹാരം കഴിക്കാം. അത് ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന നിവേദ്യം ആകുന്നതാണ് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്രം ജപിക്കാം.

ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്ര നാമം, അഷ്ടോത്തരശതനാമ സ്‌തോത്രം, ശിവ പഞ്ചാക്ഷരീ സ്‌തോത്രം, വില്വാഷ്ടകം, ലിംഗാഷ്ടകം മുതലായ ശിവ സ്‌തോത്രങ്ങള്‍ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കുടിക്കാവുന്നതാണ്.

പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അതുവരെ ജലപാനം പാടുള്ളതല്ല. ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ വീട്ടിലിരുന്ന് ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീ മന്ത്രമായ ഓം നമഃ ശിവായ ജപിച്ച് വ്രതം നോല്‍ക്കാവുന്നതാണ്. ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം.

Advertisment