Advertisment

തിരുപ്പതി ക്ഷേത്രത്തിന് 2.5 ലക്ഷം കോടിയുടെ ആസ്തി

author-image
admin
New Update

publive-image

Advertisment

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന ക്ഷേ​ത്ര​മെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന തി​രു​പ്പ​തി വെ​ങ്ക​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന്‍റെ ആ​സ്തി ര​ണ്ട​ര ല​ക്ഷം കോ​ടി​യെ​ന്നു തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്ഥാ​നം (ടി​ടി​ഡി) വൃ​ത്ത​ങ്ങ​ൾ. ക്ഷേ​ത്ര സ്വ​ത്തി​ന്‍റെ ഏ​ക​ദേ​ശ ക​ണ​ക്കെ​ടു​പ്പു​ക​ൾ​ക്കു​ശേ​ഷ​മാ​ണു വെ​ളി​പ്പെ​ടു​ത്ത​ൽ. ഭൂ​മി, കെ​ട്ടി​ടം, ബാ​ങ്ക് നി​ക്ഷേ​പം, സ്വ​ർ​ണം എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ആ​കെ ആ​സ്തി​യാ​ണു ര​ണ്ട​ര​ല​ക്ഷം കോ​ടി​യു​ടേ​ത്. ബാ​ങ്ക് നി​ക്ഷേ​പ​ത്തി​ന്‍റേ​ത​ട​ക്കം പ​ലി​ശ ല​ഭി​ക്കു​ന്ന​തി​നാ​ൽ ഓ​രോ മാ​സ​വും ഇ​തി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ.

എ​ന്നാ​ൽ, പ​ര​മ്പ​രാ​ഗ​ത​മാ​യി ക്ഷേ​ത്ര​ത്തി​ൽ ചാ​ർ​ത്തു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ, ഭ​ക്ത​ർ​ക്കാ​യി സ​ജ്ജ​മാ​ക്കി​യ കോ​ട്ടെ​ജു​ക​ൾ, ഗ​സ്റ്റ് ഹൗ​സു​ക​ൾ, പൈ​തൃ​ക പ്രാ​ധാ​ന്യ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ ഇ​വ പൊ​തു ആ​സ്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ടി​ടി​ഡി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

2022 സെ​പ്റ്റം​ബ​ർ 30ലെ ​ക​ണ​ക്കു​പ്ര​കാ​രം പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലും സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ലു​മാ​യി ക്ഷേ​ത്ര​ത്തി​ന്‍റെ നി​ക്ഷേ​പം 15,938 കോ​ടി രൂ​പ​യാ​ണ്. 2019ൽ 13,025 ​കോ​ടി രൂ​പ​യാ​യി​രു​ന്നു ബാ​ങ്ക് നി​ക്ഷേ​പം. 2019ൽ 7.3 ​ട​ൺ ആ​യി​രു​ന്ന സ്വ​ർ​ണ നി​ക്ഷേ​പം ഇ​പ്പോ​ൾ 10.25 ട​ൺ ആ​യി ഉ​യ​ർ​ന്നു.

ഫെ​ബ്രു​വ​രി​യി​ൽ അ​വ​ത​രി​പ്പി​ച്ച 2022- 23ലെ ​വാ​ർ​ഷി​ക ബ​ജ​റ്റ് 3100 കോ​ടി രൂ​പ​യു​ടേ​താ​യി​രു​ന്നു. ഇ​തി​ൽ 668 കോ​ടി​യാ​ണ് പ​ലി​ശ​യി​ന​ത്തി​ലു​ള്ള വ​രു​മാ​ന​മാ​യി പ​റ​ഞ്ഞി​രു​ന്ന​ത്. ര​ണ്ട​ര​ക്കോ​ടി​യോ​ളം തീ​ർ​ഥാ​ട​ക​രി​ൽ നി​ന്നു ഭ​ണ്ഡാ​ര​വ​ര​വാ​യി മാ​ത്രം 10000 കോ​ടി രൂ​പ​യും ബ​ജ​റ്റി​ൽ ക​ണ​ക്കാ​ക്കി​യി​രു​ന്നു.

എ​സ്ബി​ഐ​യി​ലും ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ലു​മാ​യാ​ണു ടി​ടി​ഡി 10.25 ട​ൺ സ്വ​ർ​ണം നി​ക്ഷേ​പി​ച്ച​ത്. എ​സ്ബി​ഐ​യി​ൽ മാ​ത്രം 9.8 ട​ൺ സ്വ​ർ​ണ നി​ക്ഷേ​പ​മു​ണ്ട്. രാ​ജ്യ​ത്താ​കെ 7000 ഏ​ക്ക​റോ​ളം ഭൂ​മി​യു​ണ്ട് ടി​ടി​ഡി​ക്ക്. ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, തെ​ല​ങ്കാ​ന, ഒ​ഡീ​ശ, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്‌​ട്ര, ന്യൂ​ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ ടി​ടി​ഡി​ക്ക് ക്ഷേ​ത്ര​ങ്ങ​ളു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ.

Advertisment