Advertisment

"മുസ്‌ലിം", "ഹിന്ദു" എന്നിവ വിപരീത പദങ്ങളല്ല": തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി; ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കൾക്ക് ജിദ്ദയിൽ സ്വീകരണം

New Update

publive-image

Advertisment

ജിദ്ദ: വൈവിധ്യങ്ങളായ ആചാരാനുഷ്ഠാനങ്ങളുടെ ഒത്തുചേരലാണ് ശരിയായ ഭാരതിയ സംസ്കാരമെന്ന് മുൻ ഹജ്ജ് കമ്മിറ്റി ചെയർമാനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദു കുഞ്ഞു മൗലവി പറഞ്ഞു. ഈ രാജ്യത്തിൻ്റെ സ്വാതന്ത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരുമായ ഒരു വിഭാഗത്തിൻ്റെ നാമമായ മുസ്‌ലിം എന്നതിനെയാണ് ഹിന്ദു എന്നതിൻ്റെ വിപരീത പദമായി ചിലർ പ്രചരിപ്പിക്കുന്നതും നുണക്കഥകൾ മിനഞ്ഞ് തെളിവായി സ്ഥാപിക്കാൻ തുനിയുന്നതും എന്നും അദ്ദേഹം തുടർന്നു.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ നേതാക്കൾക്ക് കേരളാ മുസ് ലിം ജമാഅത്തു ഫെഡറേഷൻ ജിദ്ദ ഘടകം ഏർപ്പെടുത്തിയ സ്വീകരണ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തൊടിയൂർ മൗലവി.

"ഭാരതീയ സംസ്കാരം എന്നത് എല്ലാ മതങ്ങളും ഒന്നിച്ച് കഴിയുന്ന രാജ്യത്ത് വിവിധ മാതാദ്ധ്യാപനങ്ങളിലും ദർശനങ്ങളിലും വിയോജിപ്പും വിമർശനങ്ങളും ഒക്കെ ഉണ്ടെങ്കിലും പൊതുവായി എല്ലാവരും പുലർത്തുന്ന മാനവികതയും പരസ്പര ബഹുമാനവുമാണ് ഇന്ത്യയിൽ രൂപംകൊണ്ട സംസ്കാരം. അതാണ് ഇന്ത്യൻ അല്ലെങ്കിൽ ഭാരതീയ സംസ്കാരം. എല്ലാ മതങ്ങളും സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നതും പാരസ്പര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സന്ദേശം വിശ്വാസികൾക്കു നൽകുന്നതുമാണ്.

"മനുഷ്യർ തമ്മിലുള്ള അകൽച്ചകൾ ഇല്ലാതാക്കാൻ പര്യാപ്തമായ നിലയിൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിച്ച വർത്തമാന കാലത്ത് വേണ്ടതു പോലെ അവ കൈകാര്യം ചെയ്തു മതദർശനങ്ങളുടെ തനതായ രൂപം വിശ്വാസികളിൽ എത്തിക്കാനാണ് നാം ശ്രമിക്കേണ്ടത്, ദൗർഭാഗ്യവശാൽ വിപരീത ഫലമാണ് നിലവിൽ കണ്ടുവരുന്നത്" ദക്ഷിണ കേരളത്തിലെ പ്രമുഖ മുസ്ലിം നേതാവ് വിശദീകരിച്ചു.

publive-image

അധികാരവും ആയുധവും അനുകൂല സാഹചര്യങ്ങളും സർവ്വവിധ സന്നാഹങ്ങളും ഉള്ളതോടൊപ്പം എണ്ണൂറു വർഷം മുസ്ലിം ഭരണാധികാരികൾ ഇന്ത്യ ഭരിച്ചിട്ടും സഹോദര സമുദായത്തിൽ നിന്നും ഒരാളെ പോലും അവർ നിർബന്ധിത മതപരിവർത്തനം നടത്താതിരുന്നത് പരിശുദ്ധ ഇസ്‌ലാം നൽകുന്ന അദ്ധ്യാപനങ്ങളും ദിശാബോധവും കൊണ്ടു മാത്രമാണെന്നും തൊടിയൂർ മൗലവി വ്യക്തമാക്കി. അതേസമയം, മുസ്‌ലിം ഭരണാധികാരികൾ രാജ്യത്തിന് സമ്മാനിച്ച മഹത്തായ അടയാളങ്ങളുടെ പേരുകൾ വക്രീകരിച്ച് മറ്റുള്ളവരുടെ സംഭാവനകൾ എന്നു വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് അരങ്ങേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസത്തിൻ്റെ പ്രയാസമനുഭപ്പെടുന്നവർക്ക് ആവശ്യമാകുമ്പോൾ അർഹമായ പരിഗണനയും പരിരക്ഷയും ലഭ്യമാകണമെങ്കിൽ മതവിജ്ഞാനം ലഭിച്ച മക്കൾ ഉണ്ടായേ മതിയാകൂ എന്നും അതിലൂടെ മാത്രമാണ് മാതാപിതാക്കളെ വൃദ്ധസദനങ്ങൾ പോലുള്ളിടത്ത് കൊണ്ടു തള്ളുന്നതിൽ നിന്നും ഈ സമുദായത്തെ തടഞ്ഞു നിർത്താനാകൂ എന്നും ദക്ഷിണ കേരളാ വിദ്യഭ്യാസ ബോർഡ് ചെയർമാൻ എ കെ ഉമർ മൗലവി മുട്ടക്കാവ് പറഞ്ഞു.

ശാന്തി സമധാനം വിളയാടുന്ന നല്ല നാളേക്കു വേണ്ടി പണിപ്പെട്ട ഇതിഹാസ പുരുഷന്മാരുടെ പേരിൽ ഒത്തുകൂടുമ്പോൾ അവരിലെ നന്മകൾ പ്രചരിപ്പിക്കുകയും പ്രാവർത്തികമാക്കുകയുമാണ് യതാർഥത്തിൽ അവരെ സ്നേഹിക്കുന്നു എന്നു പറയുന്നവർ അനുവർത്തിക്കേണ്ടത്. അതിനു പകരം വ്യവസ്ഥാപിതമായ ഒരു ജീവിതക്രമത്തെ തകർത്തു തരിപ്പണമാക്കുന്ന അവസ്ഥക്കാണു വർത്തമാന ഇന്ത്യ സാക്ഷ്യമാകുന്നത് എന്നു ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി കെ എച്ച് മുഹമ്മദു മൗലവി തോന്നക്കൽ പറഞ്ഞു.

യോഗം സമസ്ത ഇസ്ലാമിക് സെൻ്റ സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് സയ്യിദ് ഉബൈദുള്ള തങ്ങൾ പരിപാടി ഉത്ഘാടനം ചെയ്തു. ഷറഫുദ്ദിൻ ബാഖവി ചങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ ഹജ്ജ് വെൽഫെയർഫോറം ചെയർമാൻ നസീർ വാവാ കുഞ്ഞ്, അജ് വ ജിദ്ദ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് ജമാലുദ്ദിൻ മൗലവി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

മസ്ഊദ് മൗലവി ബാലരാമപുരം സിദ്ദീഖ് മദനി എന്നിവർ തൊടിയൂർ മുഹമ്മദു കുഞ്ഞു മൗലവിയെയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി തോന്നക്കൽ കെ എച്ച് മുഹമ്മദ് മൗലവിയെ കെ എം ജെ എഫ് ജിദ്ദ പ്രസിഡന്റ് ശറഫുദ്ധീൻ ബാഖവി ചുങ്കപ്പാറയും മുൻ ജനറൽ സെക്രട്ടറി ദലിപ് ഉസ്മാൻ താമരക്കുളവും ചേർന്നും ഷാൾ അണിയിച്ചു.

മുട്ടക്കാവ്,യെ ആദരിച്ച്കൊണ്ട് ഷാൾ അണിയിക്കുന്നതിന് അബ്ദുൽ ലതീഫ് മൗലവി കറ്റാനം, ജമാലുദ്ദീൻ അഷ്‌റഫി എന്നിവർ ചേർന്നു. ദക്ഷിണ കേരളാ വിദ്യഭ്യാസ ബോർഡ് ചെയർമാൻ മുട്ടക്കാവ് എ കെ ഉമർ മൗലവിയെ അബ്ദുൽ ലതീഫ് മൗലവി കറ്റാനം, ജമാലുദ്ദീൻ അഷ്‌റഫി എന്നിവർ ചേർന്നും ഷാളണിയിച്ചു.

ജനറൽ സെക്രട്ടറി വിജാസ് ഫൈസി ചിതറ സ്വാഗതവും ട്രഷറർ സെയ്ദ് മുഹമ്മദ് അൽ കാശിഫി നന്ദിയും പറഞ്ഞു.

Advertisment