Advertisment

സൗഹൃദം വിരുന്നൂട്ടി "സമന്വയം" ഇഫ്‌താർ സംഗമം

New Update

publive-image

Advertisment

പൊന്നാനി: വ്യത്യസ്ത വീക്ഷണക്കാരും പ്രവർത്തകരുമായ മുസ്‌ലിം സംഘടനകൾ അംഗങ്ങളായ "സമന്വയം" കൂട്ടായ്‌മ ഇഫ്‌താർ സംഗമം ഒരുമയുടെയും സാഹോദര്യത്തിന്റെയും ഹൃദ്യമായ വിഭവങ്ങൾ സുഭിക്ഷമാക്കി. പൊന്നാനിയുടെ പൊതുസമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടകളുടെ പ്രവർത്തകർ ഒരുക്കിയ നോമ്പുതുറ പൊതുകാര്യങ്ങളിൽ അനൈക്യമില്ലന്ന ഒറ്റക്കെട്ടായ പ്രഖ്യാപനമായി.

publive-image

പരിശുദ്ധ റംസാൻ മാസത്തിൽ പരസ്പരം ഒരുമിച്ചിരുന്ന് സൗഹൃദം പങ്കുവെക്കുന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു. സമന്വയം ഇഫ്‌താർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കറുകത്തിരുത്തി മഹല്ല് ഖതീബ് അബ്ദുൽ ജലീൽ റഹ്മാനി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

publive-image

മാസ് കമ്മ്യുണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സമന്വയം പൊന്നാനി ജനറൽ കൺവീനർ അബ്ദുൾ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സി വി അബ്ദുല്ലക്കുട്ടി മാസ്റ്റർ, അഫ്‌സൽ ഇബ്ൻ റാഫി, ആർ വി അഷ്റഫ്, ലുഖ്മാനുൽ ഹഖീം ഫൈസി, ഇസ്മായിൽ അൻവരി, ഹാഫിള് ഹബീബ് റഹ്മാൻ നജ്‌മി, ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, കെ പി മൂസ എന്നിവർ സംസാരിച്ചു.

ശിഹാബുദ്ദീൻ അഹ്സനിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സംഗമത്തിൽ അബ്ദുറഹിമാൻ ഫാറൂഖി സ്വാഗതവും സി വി അബൂസാലിഹ് നന്ദിയും പറഞ്ഞു. തുടർന്നു നടന്ന നോമ്പുതുറക്ക് ജാവ അഷ്റഫ് നേതൃത്വം നൽകി.

Advertisment