Advertisment

യമനിൽ ശാശ്വത സമാധാനം തേടി ഒമാൻ - സൗദി സംഘം സൻആയിലേക്ക്; ഈദിന് മുമ്പായി പ്രഖ്യാപനം സാധ്യമാക്കാൻ തീവശ്രമം

New Update

publive-image

Advertisment

ജിദ്ദ: എട്ട് വർഷങ്ങളായി യമനിൽ നടക്കുന്ന യുദ്ധസമാനമായ സംഘർഷങ്ങളും കലാപത്തിനും അറുതി വരുത്താനും ശാശ്വത സമാധാനം കൈവരിക്കാനായി സൗദിയുടെ പുതിയ നീക്കം. ഈ വെച്ചുകൊണ്ടുള്ള ഒരു ഉന്നത സംഘം യമൻ തലസ്ഥാനമായ സൻആയിലേക്ക് പുറപ്പെടാനിരിക്കുകയാണ്. യമനിൽ കലാപം നടത്തുന്ന ഇറാൻ അനുകൂല ഹൂഥി കളുടെ കൈവശമാണ് സൻആ.

ഹൂഥികളുടെ പ്രതികരണം ആശ്രയിച്ചിരിക്കും സമാധാന നീക്കത്തിന്റെ വിജയം. ഹൂഥികളുടെ ശക്തിയും പിൻബലവുമായ ഇറാനുമായി ചൈനയുടെ മധ്യസ്ഥതയിൽ പുരോഗമിക്കുന്ന സൗദി - ഇറാൻ സൗഹൃദ പുനഃസ്ഥാപന നീക്കം ഏറെ മുന്നോട്ടു പോയികൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ ഇപ്പോഴത്തെ സമാധാന നീക്കം വിജയിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

ഏപ്രിൽ ഇരുപതിന് ആരംഭിക്കുന്ന ഈദ് അവധിയ്ക്ക് മുമ്പായി തന്നെ സമാധാന പ്രഖ്യാപനം നടത്താനുള്ള നീക്കമാണ് കൊണ്ടുപിടിച്ചു നടക്കുന്നതെന്നാണ് വിവരം. യെമനിലെ പ്രതിസന്ധിക്കുള്ള സമഗ്ര സമാധാന പദ്ധതിയുടെ കരട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ അവസാന ഘട്ടത്തിലാണെന്ന് പ്രമുഖ അറബ് പത്രം റിപ്പോർട്ട് ചെയ്തു.

നാല് കാര്യങ്ങൾ അടങ്ങുന്നതാണ് യമൻ സമാധാന കരട് രേഖ. സമഗ്രമായ വെടിനിർത്തലും കര, വ്യോമ, നാവിക കവാടങ്ങൾ തുറക്കലുമാണ് ആദ്യത്തേത്. തുടർന്ന്, സെൻട്രൽ ബാങ്ക് ലയിപ്പിക്കൽ, തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള കമ്മിറ്റികളുടെ രൂപവൽക്കരണം രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനുള്ള നേരിട്ടുള്ള ചർച്ച അങ്ങിനെ രാജ്യത്തിന്റെ ഭാവിയ്ക്കായുള്ള പരിവർത്തനം എന്നിവയും കരട് രേഖ നിഷ്കർഷിക്കുന്നു.

ഇറാനുമായി വലിയ ചങ്ങാത്തം കാത്തുസൂക്ഷിക്കുന്ന ഒരു ഗൾഫ് രാജ്യമാണ് ഒമാൻ. അവരുമായി ചേർന്നുള്ള സൗദിയുടെ ഇത്തവണത്തെ നീക്കം ഫലം കാണട്ടെയെന്നാണ് മേഖല ആഗ്രഹിക്കുന്നത്. സൗദി - ഒമാൻ സംഘം അടുത്ത ആഴ്ച തന്നെ സൻആയിലേക്ക് തിരിക്കും.

Advertisment