Advertisment

കർണ്ണാടക തിരഞ്ഞെടുപ്പ്: സൗദി ഒഐസിസി നേതാക്കന്മാർ വിവിധ പരിപാടികളിൽ പങ്കെടുത്തു

New Update

publive-image

Advertisment

ജിദ്ദ: കർണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനുള്ള പ്രചാരണ പരിപാടികളിൽ സൗദിയിലെ ഒ ഐ സി സി നേതാക്കൻമാർ പങ്കാളിതത്വം. ഒ.ഐ.സി.സി റിയാദ് റീജ്യണൽ കമ്മറ്റി പ്രസിഡന്റ് സി. എം കുഞ്ഞി മംഗലാപുരം കേന്ദ്രീകരിച്ചും ജിദ്ദ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ. ടി.എ മുനീർ ബംഗളൂരു കേന്ദ്രികരിച്ചും വിവിധ പരിപാടികളിൽ പങ്കെടുത്തു.

ബാംഗ്ലൂരിലെ വിവിധ മണ്ഡലങ്ങളിൽ മൂന്ന് ദിവസമായി നടന്ന പ്രചരണ പരിപാടികളിൽ ഗൃഹ സന്ദർശനങ്ങളിലും കുടുംബ യോഗങ്ങളിലും മുനീർ സജീവമായി. ശാന്തിനഗർ കോൺഗ്രസ്സ് സ്ഥാനാർഥി എൻ. എ ഹാരിസും ശിവാജി നഗർ കോൺഗ്രസ്സ് സ്ഥാനാർഥി റിസ്‌വാൻ അർഷാദിന്റെയും ജയനഗറിലെ കോൺഗ്രസ്സ് സ്ഥാനാർഥി സൗമ്യ റെഡ്ഢിയുടെയും വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുത്തു.

publive-image

കർണാടക തെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി റിയാദ് റീജ്യണൽ കമ്മറ്റി പ്രസിഡന്റ് സി. എം കുഞ്ഞി മംഗലാപുരം കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോൺഗ്രസ് സ്ഥാനാർതഥികളായ യു. ടി. ഖാദർ, നാമനാഥ്‌ റായ് അടക്കമുള്ളവരുടെ പ്രചരണ പ്രവർത്തനങ്ങളിൽ അദ്ദേഹം കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി മംഗലാപുരം ഭാഗത്തെ എട്ടോളം മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുത്തു.

ബി ജെ പി ഗവണ്മെന്റിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വികാരവും മറ്റെല്ലാത്തിനും ഉപരി ജനങ്ങളെ വർഗ്ഗീയമായി വികടിപ്പിക്കുവാനുള്ള ശ്രമങ്ങൾക്കെതിരെയുമുള്ള കർണാടക ജനതയുടെ വിധിയെഴുത്തതായിരിക്കും മെയ് 10 ന് ഉണ്ടാവുക എന്ന് വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുത്ത സൗദിയിലെ റീജ്യണൽ കമ്മറ്റി പ്രസിഡന്റുമാരും മിഡിൽ ഈസ്റ്റ്‌ കൺവീണർമാരുമായ കെ.ടി.എ മുനീറും സി എം കുഞ്ഞിയും പറഞ്ഞു.

publive-image

അഭിപ്രായ സർവേയിൽ കോൺഗ്രസ്സിന് മുൻ‌തൂക്കം ഉണ്ടായത് മുതൽ മോഡിയും കൂട്ടരും കോണ്ഗ്രസ്സിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയുള്ള അധികാര ദുർവിനിയോഗങ്ങൾ നടത്തുന്നുണ്ട്. പി സി സി പ്രസിഡന്റ് ഡി.കെ ശിവകുമാറിനെ പലവിധത്തിലും അധികാരത്തിന്റെ സംവിധാനങ്ങളിലൂടെ ഉപദ്രവിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന സമീപനങ്ങൾ ഇപ്പോഴും തുടരുകയാണ്.

അതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്തും ശക്തിയും കോൺഗ്രസ്സിനുണ്ട്. കോണ്ഗ്രസ്സിന്റെ സീനിയർ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധാരമയ്യയും, ഡി.കെ ശിവകുമാറും ഒരുമിച്ച് നടത്തുന്ന പോരാട്ടം കർണാടക ജനത ഏറ്റെടുത്തതിന്റെ തെളിവുകൾ അവിടെ നടത്തിയ പ്രചരണ പരിപാടികളിലും സന്ദർശനങ്ങളിലും ദർശിക്കാനായതായി അവർ പറഞ്ഞു.

publive-image

കർണാടക ഇന്ത്യക്ക് വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജനകിയ പ്രശ്നങ്ങൾ കാണാതെ വെറുപ്പിന്റെ രാഷ്ട്രീയം കർണ്ണാടക ജനത തൂത്തെറിയുമെന്ന് പ്രസ്ഥാവനയിൽ അവർ പറഞ്ഞു. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, എം എം ഹസ്സൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്മാൻ, ബെന്നി ബഹനാൻ, ഡി കെ ബ്രിജേഷ്, ബി എസ് ഷിജു, എന്നിവരുടെ കൂടെ വിവിധ പ്രചാരണ പരിപാടികളിൽ കുഞ്ഞിയും മുനീറും പങ്കെടുത്തു.

Advertisment