Advertisment

ജുബൈലിൽ ജോലി സ്ഥലത്ത് തളർന്ന് വീണ കണ്ണൂർ സ്വദേശി മരിച്ചു

New Update

publive-image

Advertisment

ജുബൈൽ (സൗദി അറേബ്യ): കിഴക്കൻ സൗദി വ്യവസായ നഗരമായ ജുബൈലിൽ മലയാളി ജോലി സ്ഥലത്ത് വെച്ച് തളർന്ന് വീണ കണ്ണൂർ സ്വദേശി ഒടുവിൽ മരണത്തിന് കീഴടങ്ങി. കണ്ണൂർ സ്വദേശി പ്രവീൺ കുമാർ (55) ആണ് മരിച്ചത്. ബുധനാഴ്ച കാലത്തായിരുന്നു സംഭവം.

ഭാര്യ: ഷൈനി ജുബൈലിൽ തന്നെയുണ്ട്. മണിപ്പാലിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ ഏക മകളാണ്.

നാസർ അൽ ഹജ്‌രി കമ്പനി ജീവനക്കാരനായ പ്രവീൺ കുമാറിനെ രാവിലെ തളർന്ന് വീണതിനെ തുടർന്ന് ജുബൈൽ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബോധം തിരിച്ചു കിട്ടിയ പ്രവീൺകുമാർ ചികിൽസിച്ച ഡോക്ടറുമായി സംസാരിച്ചു കൊണ്ടിരിക്കെ മരണപ്പെടുകയായിരുന്നു. സംഭാഷണത്തിനിടെ ഉണ്ടായ അപസ്മാര ബാധയും മരണത്തിന് ഇടയാക്കിയെന്ന് ആശുപത്രി വൃത്തങ്ങൾ വിവരിച്ചു.

വിപുലമായ സുഹൃദ് വലയത്തിന്റെ ഉടമയാണ് പ്രദീപ് കുമാർ. മൃതദേഹം അൽമന ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.

Advertisment